ഹൂസ്റ്റണ്‍ : ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ്(സിആർഎഫ്)ന്റെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള വാർഷിക കണ്വൻഷൻ ഈ വർഷം ജൂണ്‍ 14നു വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (10502 Altonbury Ln, Houston, TX 77031) നടത്തപ്പെടുന്നു.
പ്രൊഫ. എം. വൈ. യോഹന്നാൻ (റിട്ട പ്രിൻസിപ്പൽ, സെന്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി) നേതൃത്വം നൽകുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ് കോലഞ്ചേരി ആസ്ഥാനമായി സഭ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്.
രക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന പാപക്ഷമയും ഹൃദയ വിശുദ്ധീകരണവും അനുഭവിച്ചു കൊണ്ട് പ്രവർത്തിക്കുന്നതും സഭ വ്യത്യാസമെന്യേ സുവിശേഷവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയാണ് സിആർഎഫ്. സഭയോ സമുദായമോ മാറുകയല്ല, മറിച്ചു ഹൃദയമാണ് രൂപാന്തരപ്പെടേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യവുമെന്നാണ് ഫെല്ലോഷിപ് വിശ്വസിക്കുന്നത്.
സിആർഎഫിന്റെ മുഴുവൻ സമയ മിഷനറി ദന്പതിമാരായ വി.എം. എൽദോസ്, ഷൈജ എൽദോസ് എന്നിവരാണ് ഇത്തവണ മുഖ്യവചന സന്ദേശം നൽകുവാൻ എത്തുന്നത്. 20 വർഷത്തോളമായി വയനാട്ടിൽ ദൈവവേല ചെയ്യുന്ന ഈ ദന്പതികൾ യേശു ക്രിസ്തുവിനായി തങ്ങളുടെ ജീവിതം പൂർണമായി മാറ്റിവച്ചവരാണ്.
പ്രൊഫ. എം.വൈ. യോഹന്നാൻ നൽകുന്ന വീഡിയോ മെസേജും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 15 ഡാളസ്, ജൂണ്‍ 16 ഓസ്റ്റിൻ എന്നിവിടങ്ങളിലും സിആർഎഫ് കണ്‍വൻഷനുകൾ ക്രമീകരിച്ചിരിക്കുന്നു. സിആർഎഫ് എല്ലാ വർഷവും നടത്തിവരാറുള്ള ഈ സുവിശേഷ മഹായോഗത്തിലേക്കു എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പ്രൊഫ. എം.വൈ യോഹന്നാൻ ദിവസവും രാവിലെ 10നും വൈകുന്നേരം 7നും പവർവിഷൻ ടി.വി യിൽ വചനസന്ദേശം നൽകുന്നു. പ്രസ്തുത സന്ദേശം യു ട്യൂബിലും (ഇഞഎ ഏീെുലഹ ഇവമിിലഹ ) ലുംwww. crfgospel. org /tv ലും ലഭ്യമാണ് ഈ സന്ദേശം ഓഡിയോ രൂപത്തിൽ നിങ്ങളുടെ ംവമമേെുു ഇൽ ലഭിക്കുവാൻ നിങ്ങളുടെ പേരും സ്ഥലവും +91 9142303030 എന്ന നന്പറിലേക്കു അയച്ചു കൊടുക്കുക.
കൂടുതൽ വിവരങ്ങൾക്ക്: 832 987 2075 (സന്തോഷ് മാത്യു)
റിപ്പോർട്ട്: ജീമോൻ റാന്നി