ഷിക്കാഗോ: ഇരുനൂറിൽപ്പരം കലാപ്രതിഭകൾ മാറ്റുരച്ച കെസിഎസ് യുവജനോത്സവം 2019ൽ കലാപ്രതിഭയായി ഡാനിയേൽ മാത്യു തേക്കുനിൽക്കുന്നതിലും, കലാതിലകമായി ആഞ്ചലീന ജോസ് മണക്കാട്ടും, റൈസിംഗ് സ്റ്റാറായി ലേനാ മാത്യൂസ് കുരുട്ടുപറന്പിലും തെരഞ്ഞെടുക്കപ്പെട്ടു.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ സംഘടനയായ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ഈവർഷത്തെ യുവജനോത്സവം സംഘടനാമികവിലും, പങ്കാളിത്തത്തിലും ശ്രദ്ധേയമായിരുന്നു. ജൂണ്‍ ഒന്ന് ശനിയാഴ്ച രാവിലെ പത്തിന് കെസിഎസ് ഭാരവാഹികളുടേയും എന്റർടൈൻമെന്റ് കമ്മിറ്റി അംഗങ്ങളുടേയും സാന്നിധ്യത്തിൽ മുൻവർഷത്തെ കലാപ്രതിഭ കായിൻ കാരാപ്പള്ളിൽ, കലാതിലകം റൊമീന ചാലുങ്കൽ, റൈസിംഗ് സ്റ്റാർസായ ഡാനിയേൽ തേക്കുനിൽക്കുന്നതിൽ, സാനിയ കോലടി, ലെക്സിയാ ഇടുക്കുതറയിൽ എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
തുടർന്നു നാലു സ്റ്റേജുകളിലായി വിവിധ കലാമത്സരങ്ങളിൽ ഇരുനൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു. സബ് ജൂനിയർ സ്പെല്ലിംഗ് ബീ മത്സരവും പതിനഞ്ചിൽപ്പരം കുരുന്നുകൾ പങ്കെടുത്ത പുഞ്ചിരി മത്സരവും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
സിനിമാറ്റിക് ഡാൻസ്, പുരാതനപ്പാട്ട്, ക്ലാസിക്കൽ ഡാൻസ്, ഫോക് ഡാൻസ്, ഫാൻസി ഡ്രസ് എന്നീ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ കലാതിലകം ആഞ്ചലീന, മണക്കാട്ട് ജോസ് ലിൻസി ദന്പതികളുടെ പുത്രിയാണ്. ഇംഗ്ലീഷ് ലൈറ്റ് മ്യൂസിക്, ഇൻസ്ട്രുമെന്റൽ മ്യൂസിക്, ബൈബിൾ ക്വിസ്, സ്പെല്ലിംഗ് ബീ, വെസ്റ്റേണ്‍ ഡാൻസ് എന്നിവയിൽ സമ്മാനം വാങ്ങിയ കലാപ്രതിഭ ഡാനിയൽ, തേക്കുനിൽക്കുന്നതിൽ ജോബി മഞ്ജരി ദന്പതികളുടെ പുത്രനാണ്. കുരുട്ടുപറന്പിൽ ഷാബിൻ ജീന ദന്പതികളുടെ പുത്രിയായ റൈസിംഗ് സ്റ്റാർ ലേന മലയാളം ഫിലിം സോംഗ്, പുരാതനപ്പാട്ട്, ഭക്തിഗാനം എന്നിവയിൽ സമ്മാനം നേടി.
യുവജനോത്സവത്തിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത് ലിൻസണ് കൈതമലയുടെ നേതൃത്വത്തിലുള്ള എന്റർടൈൻമെന്റ് കമ്മിറ്റിയാണ്. ജോസ് ആനമല, മിഷേൽ ഇടുക്കുതറ, നിധിൻ പടിഞ്ഞാത്ത് എന്നിവരാണ് മറ്റു കമ്മിറ്റി അംഗങ്ങൾ. ഇവരോടൊപ്പം കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ, വൈസ് പ്രസിഡന്റ് ജയിംസ് തിരുനെല്ലിപ്പറന്പിൽ, സെക്രട്ടറി റോയി ചേലമലയിൽ, ജോയിന്റ് സെക്രട്ടറി ടോമി എടത്തിൽ, ട്രഷറർ ജെറിൻ പൂതക്കരി, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ മാറ്റ് വിളങ്ങാട്ടുശേരി എന്നിവരും മറ്റു ബോർഡ് അംഗങ്ങളും പരിപാടികൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം