ജർമനിയിൽ തപാൽ നിരക്കുകൾ കുത്തനെ കൂടും

08:19 PM Jun 08, 2019 | Deepika.com
ബർലിൻ: ജർമനിയിൽ കത്തുകളും കാർഡുകളും പോസ്റ്റ്കാർഡുകളും അയയ്ക്കുന്നതിനുള്ള തപാൽ നിരക്കുകളിൽ ഗണ്യമായ വർധന വരുന്നു. അടുത്ത മാസം മുതൽ പുതുക്കിയ നിരക്കായിരിക്കും ഈടാക്കുക.

സ്റ്റാൻഡേർഡ് കത്തിനുള്ള സ്റ്റാന്പിന് എഴുപത് സെന്‍റാണ് ഇപ്പോഴത്തെ വില. ഇത് എണ്‍പതായി ഉയരും. പതിനാല് ശതമാനമാണ് വർധന. പോസ്റ്റ്കാർഡുകൾ അയയ്ക്കുന്നതിനുള്ള ചെലവ് 45 സെന്‍റിൽനിന്ന് 60 സെന്‍റുമാകും. മുപ്പത്തിമൂന്ന് ശതമാനം വർധന.

50 ഗ്രാം വരെ ഭാരമുള്ള കോംപാക്റ്റ് ലെറ്ററിന് 10 സെന്‍റ് ചെലവ് കൂടി 95 സെന്‍റിലെത്തും. ജൂലൈ ഒന്നിനു നടപ്പാകുന്ന പുതിയ നിരക്കുകൾക്ക് 2021 വരെയാണ് പ്രാബല്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ