യൂറോപ്യൻ പാർലമെന്‍റിൽ വനിതാ പ്രാതിനിധ്യം വർധിച്ചു

08:14 PM Jun 08, 2019 | Deepika.com
ബ്രസൽസ്: യൂറോപ്യൻ പാർലമെന്‍റിലേക്കു തെരഞ്ഞെടുക്കപ്പെട്ട വനിതകളുടെ എണ്ണത്തിൽ മുൻവർഷങ്ങളിലെ അപേക്ഷിച്ച് വർധ. 39 ശതമാനമായാണ് വനിതാ പ്രാതിനിധ്യം ഉയർന്നിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പിനു ശേഷം ഇത് 36 ശതമാനമായിരുന്നു. മൂന്നു ശതമാനം വർധന.

751 അംഗ പാർലമെൻറിൽ 286 വനിതകളാണ് ഇപ്പോഴുള്ളത്. പ്രാതിനിധ്യം വർധിച്ച സാഹചര്യത്തിൽ ജീൻ ക്ലോദ് ജങ്കാറിെൻറയോ ഡോണൾഡ് ടസ്കിന്‍റെയോ പിൻഗാമിയായി യൂറോപ്യൻ കമ്മീഷനിലോ കൗണ്‍സിലിലോ വനിത പ്രസിഡന്‍റിനെ നിയമിക്കുമോ എന്നറിയാനാണ് ലോകം കാത്തിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ