+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ആശുപത്രികളിൽ ഫീസിളവ്

കുവൈത്ത് സിറ്റി : അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളെ മെഡിക്കൽ ഫീസിൽനിന്ന് ഒഴിവാക്കി ആരോഗ്യമന്ത്രിയുടെ ഉത്തരവ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചത്.ഹൃ
അടിയന്തര ഘട്ടങ്ങളിൽ സർക്കാർ ആശുപത്രികളിൽ ഫീസിളവ്
കുവൈത്ത് സിറ്റി : അടിയന്തര ഘട്ടങ്ങളിൽ ആശുപത്രിയിൽ ചികിത്സ തേടുന്ന രോഗികളെ മെഡിക്കൽ ഫീസിൽനിന്ന് ഒഴിവാക്കി ആരോഗ്യമന്ത്രിയുടെ ഉത്തരവ്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചത്.

ഹൃദയാഘാതം, റോഡ് അപകടങ്ങൾ എന്നിവ മൂലം തീവ്രപരിചരണ വിഭാഗത്തിൽ എത്തുന്ന രോഗികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ചികിത്സിക്കുന്ന ഡോക്ടറുടെയും ആശുപത്രി മേധാവിയുടെയും റിപ്പോർട്ടിന്‍റേയും അടിസ്ഥാനത്തിൽ ഇപ്രകാരമുള്ള രോഗികൾക്ക് ഫീസിളവ് ലഭിക്കും.

എല്ലാ വിഭാഗം വിദേശതൊഴിലാളികൾക്കും ഇളവ് ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോർട്ട്:സലിം കോട്ടയിൽ