+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുഹബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം

കുവൈത്ത്‌ സിറ്റി: കുവൈത്തിലെ പ്രമുഖ സഘടനയായ മുഹബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായി. അബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന സംഗമം രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസി
മുഹബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം
കുവൈത്ത്‌ സിറ്റി: കുവൈത്തിലെ പ്രമുഖ സഘടനയായ മുഹബത്ത്‌ കുവൈത്ത്‌ ഇഫ്താർ സംഗമം ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ദേയമായി. അബാസിയ പോപ്പിൻസ്‌ ഹാളിൽ നടന്ന സംഗമം രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കബീർ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. നിയാസ്‌ മജീദ്‌, ഗൾഫയർ കേരള കുവൈത്ത്‌ ജനറൽ സെക്രട്ടറി വിനോദ്‌ പെരേര, സക്കീർ പുത്തൻപാലം, അക്ബർ കുളത്തുപ്പുഴ, പ്രകാശൻ, ആസിഫ്‌, ഫഹദ്‌, ഹംസ കോയ, വീണ എന്നിവർ പ്രസംഗിച്ചു.

പ്രവർത്തന മികവിന്‍റെ അടിസ്ഥാനത്തിൽ മുഹബത്ത്‌ കുവൈത്തിന്‍റെ മുതിർന്ന അംഗം എൻ.കെ. നജീബിന് ഉപഹാരം നൽകി ആദരിച്ചു. മുഹബത്ത്‌ കുവൈത്തിന്‍റെ പ്രവർത്തകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അൻസാർ കൊല്ലം സ്വാഗതവും ട്രഷറർ സുഹൈൽ ബല്ല നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ