+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാഫിൾ നിഹാൽ അബ്ദുറഷീദിനെ ആദരിച്ചു

കുവൈത്ത്: വിശുദ്ധ ഖുർആൻ മനഃപഠനത്തിലും പാരായണത്തിലും മികവ് കാണിച്ച ഹാഫിൾ നിഹാൽ അബ്ദുറഷീദിനെ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പുരസ്കാരം നൽകി ആദരിച്ചു. നിഹാൽ ഖുർആൻ ഹിഫ്ള് ആരംഭിച്ചത് കുവൈത്ത് ഔക്കാഫിൻറെ കീഴിൽ വിദ
ഹാഫിൾ നിഹാൽ അബ്ദുറഷീദിനെ ആദരിച്ചു
കുവൈത്ത്: വിശുദ്ധ ഖുർആൻ മനഃപഠനത്തിലും പാരായണത്തിലും മികവ് കാണിച്ച ഹാഫിൾ നിഹാൽ അബ്ദുറഷീദിനെ ഇന്ത്യൻ ഇസ് ലാഹി സെന്‍റർ പുരസ്കാരം നൽകി ആദരിച്ചു. നിഹാൽ ഖുർആൻ ഹിഫ്ള് ആരംഭിച്ചത് കുവൈത്ത് ഔക്കാഫിൻറെ കീഴിൽ വിദ്യാർഥികൾക്കായി ഖുർആൻ പഠിപ്പിക്കുന്ന അബാസിയയിലെ അമ്മൂദ് മസ്ജിദിൽ നിന്നാണ് .

8 ഹിസ്ബ് കുവൈത്തിൽ നിന്ന് ഹിഫ്ൾ ആയ ശേഷം താനൂർ മർക്കസ് തഹ്ഫീളുൽ ഖുർആനിൽ നിന്ന് മൂന്നു വർഷം കൊണ്ട് ഹാഫിൾ ബിരുദം നേടി. പത്താം ക്ലാസുകാരനായ നിഹാൽ പെരുന്പിലാവ് താഴത്തേതിൽ അബ്ദുറഷീദിന്‍റേയും നഷീദ അബ്ദുള്ളയുടെയും മൂന്നാമത്തെ മകനാണ്.

ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ച യോഗത്തിൽ അബാസിയ ഇസ് ലാഹി മദ്രസയിൽ നിന്ന് ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ഐഐസിയുടെ ഉപഹാരം ശഫക്കത്ത് പാഷ (പാക്കിസ്ഥാൻ) നൽകി. ഐഐസി ജനറൽ സെക്രട്ടറി സിദ്ദീഖ് മദനി, ഡോ. ഇബ്രാഹിം, യൂസഫ് കാപ്പാട്, അൻവർ സാദത്ത്, മുസ്തഫ കാരി, റോഷൻ എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ