+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബൂട്ടി മാസ്റ്റര്‍ ശിവപുരത്തിന് യാത്രയയപ്പ് നൽകി

ദമാം :ഒരു പതിറ്റാണ്ടിലേറെ നീണ്ട സൗദി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യവും മികച്ച വാഗ്മിയും കിഴക്കന്‍ പ്രവിശ്യാ കെ എംസിസി വൈസ് പ്ര
അബൂട്ടി മാസ്റ്റര്‍ ശിവപുരത്തിന്  യാത്രയയപ്പ്  നൽകി
ദമാം :ഒരു പതിറ്റാണ്ടിലേറെ നീണ്ട സൗദി പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ സംസ്കാരിക വിദ്യാഭ്യാസ രംഗത്തെ നിറ സാന്നിധ്യവും മികച്ച വാഗ്മിയും കിഴക്കന്‍ പ്രവിശ്യാ കെ എംസിസി വൈസ് പ്രസിഡന്‍റുമായ അബൂട്ടി മാസ്റ്റര്‍ ശിവപുരത്തിന് പ്രവിശ്യാ കെഎംസിസി യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.

മുഹമ്മദ് കുട്ടി കോഡൂര്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവിശ്യാ കമ്മിറ്റിയുടെ സ്നേഹോപഹാരം ഭാരവാഹികള്‍ കൈമാറി. യു.എ. റഹീം,സക്കീര്‍ അഹമ്മദ്,ഡോ അബ്ദുസ്സലാം കണ്ണിയന്‍,ഖാദി മുഹമ്മദ്,ടി.എം. ഹംസ തൃക്കടീരി,ഉസ്മാന്‍ ഒട്ടുമ്മല്‍,ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം,സലിം പാണമ്പ്ര,സലിം അരീക്കാട്,അബ്ദുല്‍ അസീസ്‌ എരുവാട്ടി,നൗഷാദ് തിരുവനന്തപുരം,കബീര്‍ കൊണ്ടോട്ടി,അഷറഫ് അല്‍ഹസ,ശംസുദ്ധീന്‍ പള്ളിയാളി,റഹ്മാന്‍ കാരയാട്,യു.കെ ഉമ്മര്‍,മുഷ്താഖ് പേങ്ങാട്,സിറാജ് ആലുവ എന്നിവര്‍ സംബന്ധിച്ചു.

പ്രവാസം സമ്മാനിച്ച ജീവിത അനുഭവങ്ങള്‍ സാമൂഹ്യ ജീവകാരുണ്യ രംഗത്തെ സൗഹൃദങ്ങള്‍ എന്നിവ ഏറെ വിലപ്പെട്ടതാണെന്ന് നന്ദി പ്രസംഗത്തിൽ അബൂട്ടി മാസ്റ്റര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മാമു നിസാര്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം