+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹൃദയ വിശുദ്ധിയോടെ കർമങ്ങൾ അനുഷ്ഠിക്കുക'

ദമാം: നിരാശക്ക് പകരം പ്രതീക്ഷകളാണ് വിശ്വാസിയെ നയിക്കേണ്ടതെന്നും ഇസ് ലാം വിഭാവനം ചെയ്യുന്ന വിശ്വാസ കാര്യങ്ങളും കർമങ്ങളും ഹൃദയ വിശുദ്ധിയോടെ കൂടി സ്വീകരിക്കാൻ വിശ്വാസി സമൂഹം തയാറായാൽ അനശ്വരമായ വിജയം കരസ്
ദമാം: നിരാശക്ക് പകരം പ്രതീക്ഷകളാണ് വിശ്വാസിയെ നയിക്കേണ്ടതെന്നും ഇസ് ലാം വിഭാവനം ചെയ്യുന്ന വിശ്വാസ കാര്യങ്ങളും കർമങ്ങളും ഹൃദയ വിശുദ്ധിയോടെ കൂടി സ്വീകരിക്കാൻ വിശ്വാസി സമൂഹം തയാറായാൽ അനശ്വരമായ വിജയം കരസ്ഥമാക്കാൻ സാധിക്കു മെന്നും
ജുബൈൽ ദഅ്‌വാ സെന്‍റർ മലയാളവിഭാഗം വിഭാഗം പ്രബോധകൻ സമീർ മുണ്ടേരി. ദമാം ഇസ്‌ലാമിക് കൾച്ചറൽ സെന്‍റർ ദമാം നോമ്പുതുറ ടെന്‍റിൽ ദമാം ഇന്ത്യൻ ഇസ് ലാഹി സെന്‍റർ സഹകരണത്തോടെ സംഘടിപ്പിച്ച റംസാൻ നിശാ വൈജ്ഞാനിക സദസിലെ രണ്ടാം സെഷനിൽ കർമ്മങ്ങളുടെ മഹത്വങ്ങൾ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാചക രീതിയിലുള്ള നമസ്കാരം എന്ന വിഷയത്തെ അധികരിച്ച് ഐസിസി പ്രബോധകൻ അബ്ദുൽ ജബാർ അബ്ദുള്ള മദീന സംസാരിച്ചു. അബ്ദുള്ള അൽഹിക്മി മണ്ണാർക്കാട് ആമുഖ പ്രഭാഷണം നിർവഹിച്ചു. ഇസ് ലാഹി സെന്‍റർ ജനറൽ സെക്രട്ടറി ഫൈസൽ കൈതയിൽ സ്വാഗതവും നൗഷാദ് കാസിം തൊളിക്കോട് നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ സംഗമത്തിൽ സംബന്ധിച്ചു.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം