ലണ്ടൻ: വൈവിധ്യമാർന്ന കൂടുതൽ പരിപാടികളുമായി കേരള സംസ്ഥാന ടൂറിസം വികസനത്തിന് കരുത്ത് പകരുന്നതിന് യുക്മ സജീവമാകുന്നു. ബ്രിട്ടണിലെ മലയാളി സംഘടനകളുടെ കൂട്ടായ്മ എന്ന നിലയിൽ ശ്രദ്ധേയവും മാതൃകാപരവുമായ നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന യുക്മ ജ·നാടിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നത് ലക്ഷ്യമിട്ടാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ടൂറിസം ക്ലബ് ആരംഭിച്ചത്. ടൂറിസം ക്ലബുമായി ചേർന്ന് യുക്മ ആഗോള മലയാളി സമൂഹത്തിൽ ശ്രദ്ധേയമായ രീതിയിൽ കഴിഞ്ഞ രണ്ട് വർഷം ’കേരളാ പൂരം’ എന്ന പേരിൽ വള്ളംകളിയും തനത് കേരളീയ കലാരൂപങ്ങളുടെ പ്രദർശനവുമെല്ലാം നടപ്പിലാക്കിയതിലൂടെ ടൂറിസം ക്ലബിന്റെ പ്രസക്തിയേറിയിരിക്കുകയാണ്.
യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്ബിന്റെ പുതിയ വൈസ് ചെയർമാനായി ഡിക്സ് ജോർജിനെ യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള പ്രഖ്യാപിച്ചതായി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെ മുൻ പ്രസിഡന്റ് കൂടിയായ ഡിക്സ് യുക്മ മിഡ്ലാൻഡ്സ് റീജണൽ പ്രസിഡന്റ് എന്ന നിലയിൽ ദേശീയ തലത്തിൽ കൂടുതൽ ശ്രദ്ധേയനായ വ്യക്തിയാണ്. റഗ്ബി ഡ്രേക്കോട്ട് തടാകത്തിൽ നടന്ന യുക്മയുടെ പ്രഥമ വള്ളംകളിയും, യുക്മ സ്റ്റാർ സിംഗർ സമാപനത്തോടനുബന്ധിച്ചു നടന്ന പ്രമുഖ ഗായകൻ ജി. വേണുഗോപാലിന്റെ ന്ധവേണുഗീതംന്ധ പരിപാടിയും ഉൾപ്പെടെ യുക്മ ദേശീയ ഭരണസമിതി മിഡ്ലാൻഡ്സ് റീജണിൽ സംഘടിപ്പിച്ച നിരവധി പരിപാടികളുടെ വിജയം ഡിക്സിന്റെ കൂടി സംഘാടക ശേഷിയുടെ തെളിവുകളായിരുന്നു.
വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നും കേരളം സന്ദർശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ കണക്കെടുത്താൽ ബ്രിട്ടൻ മുൻനിരയിൽ തന്നെയുള്ള രാജ്യമാണ്. ഈ സാഹചര്യത്തിൽ ബ്രിട്ടനിലെ ആളുകൾക്കിടയിൽ കേരളത്തെ പറ്റിയും അവിടുത്തെ വിവിധ വിനോദസഞ്ചാര സാധ്യതകളെപ്പറ്റിയും വിപുലമായ രീതിയിൽ സന്ദേശമെത്തിക്കുന്നതിന് സാധിച്ചാൽ അത് സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിനു കൂടുതൽ സഹായകരമായി മാറും. സംസ്ഥാനത്തിന്റെ ടൂറിസം വികസന സാധ്യതകൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനോടൊപ്പം ഈ രംഗത്ത് പ്രവർത്തിക്കുന്നതും പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരുമായ ബ്രിട്ടനിലെ പ്രവാസി മലയാളികൾക്കും ഏറെ പ്രയോജനകരമായ പദ്ധതികളാണ് ’ടൂറിസം ക്ലബിലൂടെ യുക്മ ലക്ഷ്യമിടുന്നത്.
സ്വന്തമായ നിലയിൽ പ്രമോഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് വലിയ സാന്പത്തിക ബാധ്യതയ്ക്ക് ഇടവരുത്തുമെന്നതു കൊണ്ട് ബ്രിട്ടനിലെ കൗണ്‍സിലുകൾ എല്ലാ വർഷവും നടത്തി വരുന്ന കാർണിവലുകളുമായി ബന്ധപ്പെട്ടായിരിക്കും ഓരോ പ്രദേശത്തും പ്രമോഷൻ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത്. അതാത് പ്രദേശങ്ങളിലെ മലയാളി അസോസിയേഷനുകൾക്കാവും കൗണ്‍സിലുകളുമായി ബന്ധപ്പെട്ടുള്ള അനുമതി വാങ്ങുന്നതിനുള്ള ചുമതല നൽകുന്നത്. കേരളത്തിലേയ്ക്കുള്ള ടൂറിസം പാക്കേജുകളെപ്പറ്റി വ്യക്തമാക്കുന്നതിനു വേണ്ടി ട്രാവൽ ആന്റ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സ്ഥാപനങ്ങളുടെ സേവനം ലഭ്യമാക്കും.
സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചു ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളാവും ഉണ്ടാവുന്നത്. ഓരോ കൗണ്‍സിലിലും നടത്തപ്പെടുന്ന ടൂറിസം പ്രമോഷൻ പ്രോഗ്രാമുകൾക്കും സംസ്ഥാന ടൂറിസം വകുപ്പിന്റെ സാങ്കേതിക സഹായം ലഭ്യമാക്കും. എന്നാൽ സംസ്ഥാന ടൂറിസം വകുപ്പിനു യാതൊരു വിധത്തിലുള്ള സാന്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള പദ്ധതിയാവും യുക്മ നടത്തുന്നത്. ബ്രിട്ടണിൽ നിന്നു തന്നെയുള്ള സ്പോണ്‍ഷിപ്പിലൂടെയാവും ഇതിനായുള്ള ഫണ്ട് കണ്ടെത്തുന്നത്. കൗണ്‍സിലുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കാർണിവലുകളിൽ കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും നൂറ്റാണ്ടുകൾ നീണ്ട പാരന്പര്യവും കലാരൂപങ്ങളും മറ്റും തദ്ദേശവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നതിനു ആവശ്യമായ സ്റ്റാളുകൾ ഒരുക്കും.
’യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്ബ്’ പ്രവർത്തനങ്ങൾ സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിന് ബ്രിട്ടനിലെ കുടിയേറ്റ മലയാളി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉപദേശക സമിതിയും പ്രവർത്തനത്തിനായി പ്രത്യേക കമ്മറ്റിയും രൂപീകരിക്കുന്നതിന് യുക്മ ദേശീയ ഭരണസമിതിയിൽ ടൂറിസത്തിന്റെ ചുമതലയുള്ള അഡ്വ. എബി സെബാസ്റ്റ്യനും ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ദേശീയ പ്രസിഡന്റ് അറിയിച്ചു. യുക്മ കേരളാ ടൂറിസം പ്രൊമോഷൻ ക്ലബ്ബുമായി സഹകരിച്ച് പ്രവർത്തിക്കുവാൻ താല്പര്യപ്പെടുന്നവർ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ്ജുമായി ബന്ധപ്പെടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫോണ്‍ : 07403312250
സംസ്ഥാന ടൂറിസത്തിന് പിന്തുണയുമായി യുക്മ കേരളാ ടൂറിസം പ്രമോഷൻ ക്ലബ്
02:58 PM May 23, 2019 | Deepika.com