മിസിസാഗാ: സീറോ മലബാർ സഭയുടെ കാനഡ മിസിസാഗാ രൂപതാ ഉദ്ഘാടനവും മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ചു കാനഡയിലെത്തിയ സീറോ മലബാർ കോട്ടയം രൂപതാധിപൻ മാർ മാത്യു മൂലക്കാട്ട് പിതാവ്, തന്റെ അജഗണങ്ങളായ ക്നാനായ വിശ്വാസ സമൂഹത്തിന്റെ കുടുംബ യോഗത്തിൽ പങ്കെടുക്കാനായി കാൽഗറിയിൽ എത്തിച്ചേർന്നപ്പോൾ കാൽഗറി മദർ തെരേസാ സീറോ മലബാർ വിശ്വാസികൾ കനേഡിയൻ മാർട്ടിയേഴ്സ് ചർച്ചിൽ അദ്ദേഹത്തിനു ഗംഭീര വരവേൽപ് നൽകി.
തുടർന്നു കാൽഗറിയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിലും, ഫാ. സജോ പുതുശേരി, ഫാ. പത്രോസ് ചന്പക്കര, ഫാ. ലിജു കുന്നക്കാട്ടുമാലിയിൽ എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധബലിയർപ്പിച്ചു. വിശുദ്ധ മദർതെരേസാ ക്രിസ്തീയ വിശ്വാസ തീക്ഷണതയിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയതുപോലെ, പ്രവാസികളായ ഓരോ വിശ്വാസികളും ക്രിസ്തീയ വിശ്വാസ പ്രഘോഷണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കാൽഗറിയിലെ അന്പതിൽപ്പരം വരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബ യോഗത്തിലും തുടർന്നു നടന്ന സ്നേഹവിരുന്നിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം