ന്യൂയോർക്ക്: ന്യൂയോർക്ക് സെനറ്റിന്റെ ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടു കൊണ്ട് ആദ്യമായി മലയാളി സമൂഹം ആദരിക്കപ്പെടുന്നു. മേയ് 22 ബുധനാഴ്ച സ്റ്റേെമലേ ആൽബനിയിൽ രാവിലെ 11 നു നടന്ന സെനറ്റ് അസംബ്ലയിൽ വച്ചു ന്യൂയോർക്ക് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജനും ആദ്യ മലയാളി സെനറ്ററുമായ ഹോണറബിൾ കെവിൻ തോമസ് ആണ് ഈ ചടങ്ങ് അമേരിക്കൻ മലയാളികൾക്കായി കാഴ്ചവയ്ക്കുന്നത്.
മേയ് 23 വ്യാഴാഴ്ച ന്യൂയോർക്ക് സെനറ്റ് ആരംഭിക്കുന്നത് മാർത്തോമ സഭയിലെ റവ. ഡോ. ഐസക് മോർ ഫിലോക്സിനോസ് (നോർത്ത് അമേരിക്ക, യൂറോപ്പ് രൂപത) തിരുമേനിയുടെ ഘനഗംഭീര ശബ്ദത്തിൽ ഉതിർന്നു വീഴുന്ന പ്രാർഥയോടെയാണ് എന്നത് ന്യൂയോർക്ക് മലയാളികളുടെ ദീർഘകാല സ്വപ്ന സാക്ഷാൽകാരം കൂടെയാണ്. തുടർന്ന് ഹോണറബിൾ സെനറ്റർ കെവിൻ തോമസ് അമേരിക്കയ്ക്ക് വേണ്ടിയും വിശിഷ്യാ ന്യൂയോർക്ക് സംസ്ഥാനത്തിനു വേണ്ടിയും സാമൂഹ്യവും സാംസ്കാരികവും പ്രവൃത്തിപരവും ആയിട്ടുള്ള ഇതര മേഖലകളിൽ മലയാളികളുടെ കഴിവിനെ കുറിച്ചും മുതൽകൂട്ടുകളെ കുറിച്ചും സർവോപരി സംഭാവനകളെ കുറിച്ചും സെനറ്റിന് മുന്‍പാകെ അവതരിപ്പിക്കുകയും അതോടൊപ്പം തന്നെ മേയ് മാസം ന്യൂയോർക്കിന്റെ മലയാളി മാസമായി പ്രഖ്യാപിക്കുന്നതിന് റെസൊല്യൂഷൻ സമർപ്പിക്കുകയും ചെയ്യും.
ന്യൂയോർക്കിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമായി നൂറിൽപരം മലയാളികൾ വ്യാഴാഴ്ച ഈ മഹത് ചടങ്ങിൽ പങ്കെടുക്കുവാനായി മിനി ബസുകളിലും മറ്റുമായി ആൽബനിയിൽ ഒത്തു ചേരുന്നു. ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗണ്‍സിൽ , കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KCANA ), കലാവേദി, കേരള സെന്റർ, ഇൻഡോ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്, മഹിമ, നായർ ബെനെവെലെന്റ് അസോസിയേഷൻ (NBA ),, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ, കേരള സമാജം ഓഫ് ന്യൂജേഴ്സി, ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് , കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക്, എക്കോ (Enhanced Communtiy of Harmonious Otureach (ECHO), ന്യൂയോർക്ക് സൗത്ത് ഏഷ്യൻ ചേംബർ ഓഫ് കോമേഴ്സ്, ക്യാപിറ്റൽ ഡിസ്ട്രിക്ട് മലയാളി അസോസിയേഷൻ, ന്യൂയോർക്ക് സെന്റ് ജോണ്‍സ് മാർത്തോമാ ചർച്ച് ആൽബനി യുണൈറ്റഡ് ക്രിസ്ത്യൻ ചർച് കൂടാതെ ധാരാളം മലയാളി സാമൂഹ്യ പ്രവർത്തകരും എന്റർപ്രെനുവേഴ്സും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനായി തലസ്ഥാനത്തു എത്തിച്ചേരുന്നു. മലയാളം പ്രസ് മീഡിയ ഏഷ്യാനെറ്, കൈരളി, ഫ്ളവർസ്, ഗ്ലോബൽ റിപ്പോർട്ടർ, ഇ മലയാളീ, മലയാളം ഡെയിലി ന്യൂസ്, കലാവേദി ഓണ്‍ലൈൻ എന്നീ പ്രമുഖ മാധ്യമങ്ങൾ മർമ്മപ്രധാനമായ ഈ അനർഘ നിമിഷങ്ങൾ ദൃശ്യമാധ്യമങ്ങളിലും മറ്റും പകർത്തുവാനായി ആൽബനിയിലെ ഈ ചടങ്ങിൽ എത്തിച്ചേരുന്നു.
സെനറ്റിലെ ചടങ്ങുകൾക്ക് ശേഷം സെനറ്റർ കെവിൻ തോമസും അദ്ദേഹത്തിന്റെ സ്റ്റാഫ്ഫും അതിഥികളായി വന്നവർക്കു വേണ്ടി ക്യാപിറ്റോൾ ബിൽഡിംഗ് ടൂറും ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഗഇഅചഅ പ്രസിഡന്റ്, മാസപെക്വാ സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ചർച് സെക്രട്ടറി എന്നീ നിലയിൽ സേവനങ്ങൾ അനുഷ്ഠിക്കുന്ന അജിത് കൊച്ചുകുടിയിൽ എബ്രഹാമാണ് ഈ ചടങ്ങ് കോർഡിനേറ്റു ചെയ്യുന്നത്.
ഇമെയിൽ: ajitkochuz@yahoo.com., ഫോണ്‍: 516 225 2814.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം