ഡാളസ്: സ്വന്തം കുട്ടിയെ ഉച്ചയ്ക്കുശേഷം സ്കൂളിൽ നിന്നും കൂട്ടികൊണ്ടുവരാൻ പോയ പ്രിസ്മ ഡെന്നിസ് എന്ന മാതാവിനെ ഒരുമാസമായിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തിരോധനത്തെക്കുറിച്ചു വിവരം നൽകുന്നവർക്ക് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചു. മേയ് ചൊവ്വാഴ്ച മസ്കിറ്റ് പോലീസ് നടത്തിയ പത്രസമ്മേളനത്തിലാണ് 2500 ഡോളർ പ്രതിഫലവും പൊതുജനങ്ങളുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
ഏപ്രിൽ 17 നു ജോലിക്കുശേഷം പ്രിസ്മ ഡെന്നിസ് (26) ബേബി സിറ്ററിൽ നിന്നും കുട്ടിയെ കൊണ്ടുപോകാൻ എത്തിയിരുന്നില്ല. തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ തൊട്ടടുത്ത ദിവസം ഇവരുടെ വാഹനം ഈസ്റ്റ് ഡാളസിൽ നിന്നും കണ്ടെത്തി. അപ്രത്യക്ഷമായ ദിവസം തന്നെ ഡാളസിലെ മറ്റൊരു പാർക്കിംഗ് ലോട്ടിൽ ഇവരെത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
വിവരം ലഭിക്കുന്നവർ മസ്കിറ്റ് പോലീസിനെ 972 285 6336, 972 216 6791 എന്നീ നന്പറിൽ വിളിച്ചറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ