ഹൂസ്റ്റണ്‍: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ദ്വൈവാർഷിക ഹൈന്ദവസംഗമത്തിന്റെ ഹുസ്റ്റണിലെ ശുഭാരംഭം ക്ഷേത്ര സന്നിധിയിൽ ഉത്സവാന്തരീക്ഷത്തിൽ ആവേശകരമായി നടന്നു. ഹൂസ്റ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവ സമയത്തു തന്നെ സംഘടിപ്പിച്ച ശുഭാരംഭത്തിൽ കെഎച്ച്എന്‍എയുടെ ദേശീയ ഭാരവാഹികളും ഹുസ്റ്റണിലെ പ്രമുഖ ഹൈന്ദവ നേതാക്കളും പങ്കെടുത്തു.
കഐച്ച്എൻഎയുടെ വളർച്ചയ്ക്ക് എക്കാലത്തും ഉറച്ച സംഭാവന നൽകിയിട്ടുള്ളവരാണ് ഹൂസ്റ്റണിലെ മലയാളി ഹിന്ദുക്കളെന്ന് മുഖ്യാതിഥിയായിരുന്ന കഐച്ച്എൻഎ അധ്യക്ഷ ഡോ. രേഖ മേനോൻ പറഞ്ഞു. ദേശീയ കണ്‍വൻഷനിലെ പങ്കാളിത്തത്തിലും കലാപരിപാടികളുടെ അവതരണത്തിലും ഹൂസ്റ്റണ്‍ മുൻ നിരയിലുണ്ടായിരുന്നു.
ഉപാധ്യക്ഷൻ ജയ്ചന്ദ്രൻ, സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, കണ്വൻഷൻ രജിസ്ട്രേഷൻ ഉപാധ്യക്ഷ രതി മേനോൻ, ദേശീയ കോർഡിനേറ്റർ അജിത്ത് നായർ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 2 വരെ ന്യൂജേഴ്സിയിലെ ചെറിഹിൽ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് പത്താമത് ദേശീയ കണ്വൻഷൻ അരങ്ങേറുക
ഹൂസ്റ്റണ്‍ ശ്രീ ഗൂരുവായൂരപ്പൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ശശിധരൻ നായർ, വൈസ് പ്രസിഡന്റ് അജിത്ത് നായർ, കഐച്ച്എൻഎ ജോയിന്റ് സെക്രട്ടറി ഹരിശിവരാമൻ, ഡയറക്ടർ ബോർഡ് അംഗം സുനിൽ നായർ, ടെക്സസ് റീജണ്‍ വൈസ് പ്രസിഡന്റ് സുരേഷ് രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ശുഭാരംഭം സംഘടിപ്പിച്ചത്. സുരേഷ് രാമകൃഷ്ണൻ സ്വാഗതവും സുനിൽ നായർ നന്ദിയും പറഞ്ഞു. കണ്‍വൻഷനിലേക്ക് ഇരുപത്തഞ്ചോളം രജിസ്ട്രേഷനുകൾ തദവസരത്തിൽ തന്നെ ലഭിച്ചു.
ശുഭാരംഭത്തിനു മുന്നോടിയായി നടന്ന കെഎച്ച്എന്‍എ ഹൂസ്റ്റണ്‍ റീജണൽ യോഗത്തിൽ സോമരാജൻ നായർ, ചിറ്റൂർ രാമചന്ദ്രൻ, രമാ പിള്ള, ഗോപകുമാർ ഭാസ്ക്കരൻ, മുരളി കേശവൻ, അശോകൻ കേശവൻ, വിനോദ് വാസുദേവൻ തുടങ്ങി ഒട്ടനവധി അംഗങ്ങൾ പങ്കെടുത്തു.
റിപ്പോർട്ട്: ശ്രീകുമാർ പി.