+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദ ഒഐസിസി ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി

ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യക്കാർ താമസിക്കുന്ന തൊഴിലാളികളുടെ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി മാതൃക കാട്ടി. തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിൽ പെട്ട് ശമ്പ
ജിദ്ദ ഒഐസിസി ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി
ജിദ്ദ: ഒഐസിസി സൗദി വെസ്റ്റേൺ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ രാജ്യക്കാർ താമസിക്കുന്ന തൊഴിലാളികളുടെ ക്യാമ്പിൽ ഇഫ്താർ വിരുന്നൊരുക്കി മാതൃക കാട്ടി.

തൊഴിൽ സംബന്ധമായ പ്രശ്നങ്ങളിൽ പെട്ട് ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്നവർക്ക് സമൃദ്ധമായ ഭക്ഷണം ഒരുക്കി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒഐസിസി പ്രവർത്തകരും പങ്കുചേർന്നതോടെ അത് വേറിട്ട അനുഭവമായി.

റീജണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.ടി.എ മുനീറിന്‍റ് അധ്യക്ഷ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ എക്സ്പ്രസ് മണി റിലേഷൻഷിപ് മാനേജർ ജുനൈദ് ഖാൻ മുഖ്യതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി മുൻ ചെയർമാൻമാരായ ഇഖ്ബാൽ പൊക്കുന്നു, അഡ്വ. ഷംസുദ്ദീൻ, റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്‍റ് സമദ് കിനാശേരി, ജനറൽ സെക്രട്ടറിമാരായ സകീർ ഹുസൈൻ എടവണ്ണ, നൗഷാദ് അടൂർ, നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ അലി തേക്കുതോട്, മുജീബ് മുത്തേടത്ത്, ട്രഷറർ ശ്രീജിത് കണ്ണൂർ സെക്ടറി മുജീബ് തൃത്തല, വിലാസ് അടൂർ എന്നിവർ സംസാരിച്ചു.

സനാഹിയ്യ ഏരിയ കമ്മിറ്റി പ്രസിഡന്‍റ് അനിയൻ ജോർജ്, സജി തോമസ്, അഗസ്റ്റിൻ ബാബു, മമ്മു റസാഖ്, അഹമ്മദ് അലി, വി ടി കുഞ്ഞാലൻ, ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മുഹമ്മദ് കോടശേരി, തോമസ് വൈദ്യൻ, കരീം മണ്ണാർക്കാട്, ബഷീർ അലി പരുത്തികുന്നൻ,കെ. അബ്ദുൽ കാദർ, ഫസലുള്ള വെളുവെമ്പാലി, സിദ്ദിഖ് ചോക്കാട്, ഹർഷദ് ഏരൂർ, അനികുമാർ പത്തനംതിട്ട, നൗഷീർ കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ