+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അജിത്ത്‌‌ നായർ കെഎച്ച്‌എൻഎ നാഷണൽ കോഓർഡിനേറ്റർ

ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോഓർഡിനേറ്റർ‌ ആയി അജിത്ത്‌ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെഎച്ച്‌ എൻ
അജിത്ത്‌‌ നായർ കെഎച്ച്‌എൻഎ നാഷണൽ കോഓർഡിനേറ്റർ
ന്യൂജേഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോഓർഡിനേറ്റർ‌ ആയി അജിത്ത്‌ നായരെ തെരഞ്ഞെടുത്തതായി പ്രസിഡന്‍റ് ഡോ. രേഖാ മേനോന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് എന്നിവര്‍ അറിയിച്ചു. കെഎച്ച്‌ എൻ എ യുടെ ഡയറക്‌ടർ ബോർഡിലും, ട്രസ്റ്റി ബോർഡിലും പല തവണ പ്രവർത്തിച്ച അദ്ദേഹത്തിന്‍റ് പരിചയസമ്പത്ത്‌ ഈ കൺവെൻഷന്‌ വളരെയധികം സഹായകമാകുമെന്ന് ഡോ.രേഖ മേനോൻ പറഞ്ഞു. ‌

കോട്ടയം സ്വദേശിയും, എം സി എ ബിരുദദാരിയുമായ അജിത്ത്‌ നായർ കഴിഞ്ഞ 14 വർഷമായി അമേരിക്കയിലാണ്‌. ഹൂസ്റ്റൺ ഗുരുവായൂരപ്പൻ അമ്പലത്തിന്‍റെ ഉപാധ്യക്ഷനും, മേയ്‌ 9 മുതൽ 18 വരെ വിപുലമായ പരിപാടികളുമായി ആഘോഷിക്കപ്പെടുന്ന തിരുവുത്സവത്തിന്റെ മുഖ്യ സാരഥികളിലൊരാളുമാണ്‌. ഭാര്യ ശ്രീകല നായരോടും മക്കൾ ഗോപിക, ഗീതിക എന്നിവരോടൊപ്പം ഹൂസ്റ്റണിലാണ്‌ താമസം.

2019 ഓഗസറ്റ് 30 മുതല്‍ സെപ്റ്റംബർ 2 വരെ ന്യുജേഴ്സിയിലെ ചെറിഹിൽ ക്രൗൺ പ്ലാസ ഹോട്ടലിലാണ്‌‌‌ വിശ്വമലയാളി ഹിന്ദു സംഗമം അരങ്ങേറുന്നത്‌. സ്വാമി ചിദാനന്ദപുരി, സുപ്രീംകോടതി അഭിഭാഷകൻ സായ്‌ ദീപക്‌ തുടങ്ങി ഒട്ടനവധി പേർ അതിഥികളായെത്തുന്ന കൺവൻഷനിൽ കലാസാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമായി അഞ്ച്‌ മുതൽ പതിനെട്ട്‌ വയസു വരെയുള്ളവർക്കും മുതിർന്നവർക്കും, ദമ്പതികൾക്കുമായി ആകർഷകമായ മത്സരങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.

വിവരങ്ങൾക്ക്‌ http://www.namaha.org സന്ദർശിക്കുക.

റിപ്പോർട്ട്: പി. ശ്രീകുമാർ