+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീമദ് ഗുരുപ്രസാദ് സ്വാമി മേയ് 23 ന് ഡാളസിൽ

ഡാളസ്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മേയ് 23 ന് ഡാളസിൽ എത്തുന്ന അദ്ദേഹം , ഹൂസ
ശ്രീമദ് ഗുരുപ്രസാദ് സ്വാമി മേയ് 23 ന് ഡാളസിൽ
ഡാളസ്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. മേയ് 23 ന് ഡാളസിൽ എത്തുന്ന അദ്ദേഹം , ഹൂസ്റ്റൺ, ഫിലഡൽഫിയ , വാഷിംഗ്‌ടൺ ഡിസി., ന്യൂയോർക്ക് , അരിസോണ , ലോസ് ആഞ്ചലസ് , ഫ്ലോറിഡ , കാനഡ എന്നിവടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

ശിവഗിരി മഠത്തിന് ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ , നോർത്ത് അമേരിക്കയിലെ ടെക്സസ് സംസ്‌ഥാനത്തെ ഡാളസിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി വരികയാണ്. സെപ്റ്റംബർ 17 വരെ സ്വാമിജി അമേരിക്കയിൽ ഉണ്ടായിരിക്കും.

കേരളത്തിലെ അറിയപ്പെടുന്ന ആത്മീയാചാര്യനും , പ്രഭാഷകനും യോഗ ഗുരുവുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാൻ താത്പര്യമുള്ളവർ സന്തോഷ് വിശ്വനാഥൻ 9727864026 , മനോജ് തങ്കച്ചൻ 9137095193, ശ്രീനി പൊന്നച്ചൻ 4802743761 എന്നിവരെ ബന്ധപ്പെടുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ