+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഐഇആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിൽ കുവൈത്തിന് നൂറ് ശതമാനം വിജയം

കുവൈത്ത് : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചി നു (സിഐഇആര്‍) കീഴിലുള്ള മദ്രസകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കുവൈത്ത് മദ്രസകൾക്ക്
സിഐഇആര്‍ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയിൽ കുവൈത്തിന് നൂറ് ശതമാനം വിജയം
കുവൈത്ത് : കേരളത്തിലെ കൗണ്‍സില്‍ ഫോര്‍ ഇസ് ലാമിക് എഡ്യൂക്കേഷന്‍ ആൻഡ് റിസര്‍ച്ചി നു (സിഐഇആര്‍) കീഴിലുള്ള മദ്രസകളിലെ അഞ്ച്, ഏഴ് ക്ലാസ് പൊതു പരീക്ഷയില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ കുവൈത്ത് മദ്രസകൾക്ക് നൂറ് ശതമാനം വിജയം.

പരീക്ഷയില്‍ പങ്കെടുത്ത ഏഴ്, അഞ്ച് ക്ലാസിലെ എല്ലാ കുട്ടികളും വിജയിച്ചു. സാല്മിയ മദ്രസയിലെ ആയിശ നവാൽ എല്ലാ വിഷയത്തിലും എപ്ലസ് നേടി ഉന്നത വിജയം നേടി. തിക്കോടിയിലെ ശുഐബ് റഷീദ് കുന്നോത്തിന്‍റേയും ഫാത്തിമ്മയുടെ മകളാണ് ആയിശ നവാൽ‌.

മുഹമ്മദ് ഫായിസ്, ഈമാൻ, ഹിബ ഹാജര് എന്നിവരാണ് ഏഴാം ക്ലാസില് നിന്ന് വിജയിച്ചവർ. അജാസ് മുഹമ്മദ് നവാസ്, റനിയ ഹംസ, ലിയാന്, ഹാനി മഹ്മൂദ്, ആയിശ നശ് വ നൌഫല്, ഹനീം മുഹമ്മദ്, അഹ് നാഫ് അഷ്റഫ്, സയാന്, സല് ഫ എന്നിവരാണ് അഞ്ചാം ക്ലാസിലെ വിജയികൾ.

ജലീബിലെ ഐഐസി ഓഡിറ്റോറിയയും ഫഹാഹീല് ദാറുല് ഖുര്ആനുമായിരുന്നു കുവൈത്തിലെ സെന്‍റര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് പൊതു പരീക്ഷ നടന്നത്. പൊതു പരീക്ഷ സെന്‍ററുകള്‍ കേരളത്തിനു പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ടായിരുന്നു. വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാനായത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമായി.

റിപ്പോർട്ട്: സലിം കോട്ടയിൽ