+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃശൂർ കടപ്പുറം പഞ്ചായത്തു കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

തൃശൂർ കടപ്പുറം പഞ്ചായത്തു കൂട്ടായ്മ "സ്പർശം കുവൈറ്റ്' സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ ഐസിഎഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് മനാഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ആനുകാലിക സാമൂഹി
തൃശൂർ കടപ്പുറം  പഞ്ചായത്തു കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
തൃശൂർ കടപ്പുറം പഞ്ചായത്തു കൂട്ടായ്മ "സ്പർശം കുവൈറ്റ്' സ്നേഹസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. സാൽമിയ ഐസിഎഫ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് മനാഫ് അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ആനുകാലിക സാമൂഹിക പരിസരം മനുഷ്യരെ തമ്മിലകറ്റാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ പ്രവാസലോകത്തുണ്ടാകുന്ന കൂടിച്ചേരലുകളാണ് പ്രതീക്ഷ നൽകുന്നതെന്നും ചുറ്റുപാടുള്ള മനുഷ്യന്‍റെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കായി കാരുണ്യ പ്രവർത്തനം നടത്താൻ റംസാൻ നമുക്ക് പ്രചോദനമാകണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ സാംസ്കാരിക പ്രവർത്തകൻ സത്താർ കുന്നിൽ പറഞ്ഞു.

അക്ബർ കുളത്തുപ്പുഴ , സിറാജുദ്ദീൻ, അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി ലത്തീഫ് സ്വാഗതവും ട്രഷറർ വി.കെ. സലാം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ