+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാപ്പിളപ്പാട്ട് മത്സരവും ഈദാഘോഷവും ജൂണ്‍ 14 ന്

ദമാം : മികച്ച മാപ്പിളപ്പാട്ട് ഗായകനെയും ഗായികയേയും തിരഞ്ഞെടുക്കുന്ന, എരിഞ്ഞോളി മൂസ അനുസ്മരണ മാപ്പിളപ്പാട്ട് മത്സരത്തിന് അബുദാബി നിനവ് സാംസ്‌കാരിക വേദി തുടക്കം കുറിക്കുന്നു. പ്രസിഡന്‍റ് ഷിബു വർഗീസ
മാപ്പിളപ്പാട്ട് മത്സരവും ഈദാഘോഷവും ജൂണ്‍ 14 ന്
ദമാം : മികച്ച മാപ്പിളപ്പാട്ട് ഗായകനെയും ഗായികയേയും തിരഞ്ഞെടുക്കുന്ന, എരിഞ്ഞോളി മൂസ അനുസ്മരണ മാപ്പിളപ്പാട്ട് മത്സരത്തിന് അബുദാബി നിനവ് സാംസ്‌കാരിക വേദി തുടക്കം കുറിക്കുന്നു.

പ്രസിഡന്‍റ് ഷിബു വർഗീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിനവിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് യു എ ഇ യിലെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ക്കായി ജൂണ്‍ 14 ന് (വെള്ളി) അബുദാബി മലയാളി സമാജത്തില്‍ നടക്കുന്ന മത്സരത്തെ കുറിച്ച് പ്രഖ്യാപിച്ചത്.

സിബിഎസ് സി ഗ്രേഡ് 10 പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ദേവിക രമേശ്, അഖില്‍ എ അജിത്, അഭിരാം ജോഷി, യദു നന്ദന്‍, അഭിനു വിജു, അനഘ ആനന്ദ് തുടങ്ങിയവര്‍ക്ക് ചടങ്ങിൽ ഉപഹാരങ്ങള്‍ നല്‍കി. നിനവിന്‍റെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിനെ വ്യത്യസ്തമാക്കി.

പുതിയ ഭാരവാഹകളായി കെ.വി.ബഷീര്‍ (പ്രസിഡന്‍റ്), മുബാറക് കൊടപ്പനക്കല്‍ (വൈസ് പ്രസിഡന്‍റ്), അജിത് അമ്പലപ്പുറം (ജനറൽ സെക്രട്ടറി), നബീല്‍ മുസ്ഥഫ (ജോയിന്‍റ് സെക്രട്ടറി), ഷൈജു (ജോയിന്‍റ് സെക്രട്ടറി), അബ്ദുള്‍ റഫീഖ്(ട്രഷറര്‍), ഷിബു വര്‍ഗീസ് (മുഖ്യരക്ഷാധികാരി), സുഭഗ ആനന്ദ് (വനിത കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. അജിത് സ്വാഗതവും മുബാറക് കൊടപ്പനക്കല്‍ നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക് 0505913876, 0553278961 .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള