+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു; അവധിക്കാല ക്ലാസുകൾ ജൂൺ ആദ്യവാരം

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷപഠന പദ്ധതിയുടെ 2019 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബാസിയ കല സെന്ററിൽ മേ
കല കുവൈറ്റ് കേന്ദ്ര മാതൃഭാഷ സമിതി രൂപീകരിച്ചു; അവധിക്കാല ക്ലാസുകൾ ജൂൺ ആദ്യവാരം
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേർസ് അസോസിയേഷൻ, കല കുവൈറ്റ് കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി നടത്തിവരുന്ന സൗജന്യമാതൃ ഭാഷപഠന പദ്ധതിയുടെ 2019 വർഷത്തെ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗം അബാസിയ കല സെന്ററിൽ മേയ് 16ന് നടന്നു.

കല കുവൈറ്റ് പ്രസിഡന്‍റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി ടികെ സൈജു സമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ യോഗത്തിൽ പങ്കെടുത്തു. ഷമീജ് കുമാർ (ഫ്യൂച്ചർ ഐ), സാം പൈനാംമൂട്, വിഅനിൽകുമാർ, സന്തോഷ് കുമാർ പി സി, ഷിജു എസ് എന്നിവർ സംസാരിച്ചു. കേന്ദ്ര മാതൃഭാഷ സമിതി കൺവീനർമാരായി അനിൽ കൂക്കിരിയേയും ജോർജ് തൈമണ്ണിലിനേയും യോഗം തിരഞ്ഞെടുത്തു. സാം പൈനുംമൂട്, അഡ്വ. ജോൺ തോമസ്, രഘുനാഥൻ നായർ, ജെ ആൽബർട്ട്, സത്താർ കുന്നിൽ, ടോളി പ്രകാശ്, കെ വിനോദ് എന്നിവരെ കേന്ദ്ര രക്ഷാധികാരി സമിതിയിലേക്ക് യോഗം തിരഞ്ഞെടുത്തു.

34 അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് മാതൃഭാഷ കേന്ദ്ര സമിതി പുനസംഘടിപ്പിച്ചു. മേഖല കൺവീനർമാരായി കിരൺ കാവുങ്കൽ (അബാസിയ), ശരത് ചന്ദ്രൻ (സാൽമിയ), ഓമനക്കുട്ടൻ (അബു ഹലീഫ), രവീന്ദ്രൻ പിള്ള (ഫാഹാഹീൽ) എന്നിവരെ തിരഞ്ഞെടുത്തു.

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ കോഓർഡിനേറ്റർ ജെ. സജി പുതുതായി തിരഞ്ഞെടുത്ത സമിതിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. മാതൃഭാഷ സമിതി ജനറൽ കൺവീനർ അനീഷ് കല്ലുങ്കൽ സ്വാഗതവും അബാസിയ മേഖല സെക്രട്ടറി ശൈമേഷ് യോഗത്തിന് നന്ദിയും പറഞ്ഞു. ഈ വർഷത്തെ അവധിക്കാല ക്ലാസുകൾ ജൂൺ ആദ്യവാരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുവൈത്തിന്‍റെ നാല് മേഖലയിൽ നിന്നും നിരവധി പേർ കേന്ദ്ര മാതൃഭാഷ സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

റിപ്പോർട്ട്:സലിം കോട്ടയിൽ