ടെന്നിസി: ഭാര്യ കോണി ജോണ്‍സനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ 34 വർഷമായി വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഡോണ്‍ ജോണ്‍സന്റെ (68) ശിക്ഷ മെയ് 16 വ്യാഴാഴ്ച ടെന്നിസ്സി നാഷ്വില്ല റിവർബെന്റ് ജയിലിൽ നടപ്പാക്കി. ടെന്നിസ്സിയിൽ 2019 ൽ നടപ്പാക്കിയ ആദ്യത്തെ വധശിക്ഷയാണിത്.
വധശിക്ഷയ്ക്കു മുന്‍പ് അവസാന ഭക്ഷണമായി ലഭിച്ച വെജിറ്റബിൾ പിസാ ഭവനരഹിതന് നൽകണമെന്ന പ്രതിയുടെ ആഗ്രഹം ജയിലധികൃതർ തള്ളിയിരുന്നു. ടെന്നിസി ഗവർണറും സുപ്രീം കോടതിയും ശിക്ഷ ഒഴിവാക്കണമെന്ന് പ്രതിയുടെ ആവശ്യം തള്ളിയതോടെ വിഷ മിശ്രിതം കുത്തിവച്ചു വധശിക്ഷ നടപ്പാക്കി. മരിക്കുന്നതിനു മുൻപ് ഞാൻ എന്റെ ജീവനെ നിന്നെ ഏൽപിക്കുന്നു എന്നു പ്രാർത്ഥിച്ചു.
ടേബിളിൽ കിടത്തി കൈകാലുകൾ ബന്ധിക്കുന്പോഴും ക്രിസ്തീയ ഗാനം ജോണ്സൻ പാടികൊണ്ടിരുന്നതായി മരണ ശിക്ഷയ്ക്കു ദൃക്സാക്ഷികളായ കുടുംബാംഗങ്ങൾ പറഞ്ഞു. സെവന്ത്ഡെ ചർച്ചിലെ എൽഡറായിരുന്ന ജോണ്സണ് ജയിലിൽ മറ്റു പ്രതികൾക്കു പ്രാർഥന ചൊല്ലി കൊടുക്കുകയും സർവീസുകൾക്കു നേതൃത്വം നൽകുകയും ചെയ്തിരുന്നു. ജോണ്‍സന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് ശക്തമായ സമ്മർദം ഉണ്ടായെങ്കിലും അതെല്ലാം നിഷ്ഫലമായി. ജയിലിനകത്തു വധശിക്ഷ നടപ്പാക്കുന്പോൾ പുറത്ത് ഒരുകൂട്ടമാളുകൾ പ്രതിഷേധ പ്രകടനം നടത്തി.
റിപ്പോർട്ട്: പി.പി. ചെറിയാൻ