സമാപന സമ്മേളനത്തിൽ നിരവധി കുട്ടികളും അധ്യാപകരും, മാതാപിതാക്കളും, സ്കൂൾ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ വികാരി ഫാ. ഡോ. തോമസ് താണ്ടിപ്പിള്ളി, അസി. വികാരി ഫാ. വിൽസണ് മേച്ചേരിൽ, സമ്മാനങ്ങൾ സ്പോണ്സർ ചെയ്ത ജെജെ ഫെർസിഹ്റുങ്സർവീസിന്റെ സാരഥികളായ ജിം കുഴിയിലും, ജോയൽ കുഴിയിലും പങ്കെടുത്തു.
മൂന്നു ഘട്ടമായി സംഘടിപിച്ച മേളയിൽ മലയാള ഗാനം, പ്രസംഗം, പ്രച്ഛന്നവേഷം തുടങ്ങിയ വ്യക്തിഗത ഇനങ്ങളും, സംഘഗാന മത്സരങ്ങളും ചിത്രരചന മത്സരവും ഉണ്ടായിരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം, സിനിമാറ്റിക്ക് നൃത്തങ്ങൾ, ക്രിസ്ത്യൻ ഡാൻസ് തുടങ്ങിയ ജനപ്രിയ ഇനങ്ങളും അരങ്ങേറി.
സംഘാടക മികവുകൊണ്ടും കുട്ടികളുടെ മത്സരചാതുര്യംകൊണ്ടും വിയന്ന മലയാളികൾക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ച വേദിയിൽ വിയന്നയിലെ രണ്ടാം തലമുറയിൽപ്പെട്ട നൂറിലധികം കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു.
സമ്മാനദാന ചടങ്ങിനോട് അനുബന്ധിച്ച് സീറോ മലബാർ സമൂഹത്തിന്റെ വികാരി ഫാ. തോമസ് താണ്ടപ്പിള്ളിയുടെ ജ·ദിനം കേക്ക് മുറിച്ചു ആഘോഷിച്ചു. കൈരളി നികേതൻ മലയാളം സ്കൂളിൽ 20 വർഷമായി സേവനം ചെയ്യുന്ന സ്കൂൾ ഡയറക്ടർ ജോഷിമോൻ എറണാകേരിലിനെ സഹപ്രവർത്തകർ ആദരിക്കുന്ന ചടങ്ങിനും യുവജനോത്സവത്തിന്റെ സമാപനവേദി സാക്ഷിയായി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും സെക്രട്ടറി ജോമി സ്രാന്പിക്കൽ നന്ദി രേഖപ്പെടുത്തി. ഇതുവരെ നടന്ന മത്സരങ്ങളുടെ ഫലവും കൂടുതൽ ചിത്രങ്ങളും ഐസിസി വിയന്നയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
റിപ്പോർട്ട്: ജോബി ആന്റണി