+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേളി യാത്രയയപ്പു നൽകി

റിയാദ്: രണ്ടര പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ജോയിന്‍റ് സെക്രട്ടറി കെളമ്പത്ത് ലക്ഷ്മണന് ഏരിയ കമ്മിറ്റി യാത്രയയപ്പു ന
കേളി യാത്രയയപ്പു നൽകി
റിയാദ്: രണ്ടര പതിറ്റാണ്ടിന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാ സാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ ജോയിന്‍റ് സെക്രട്ടറി കെളമ്പത്ത് ലക്ഷ്മണന് ഏരിയ കമ്മിറ്റി യാത്രയയപ്പു നൽകി.

ഏഴ് വർഷമായി മുസാഹ്മിയയിൽ ആർട്ടിഫിഷ്യൽ കിച്ചൻസ് നിർമാണ മേഖലയിൽ ജോലി ചെയ്തു വരുന്ന കണ്ണൂർ മട്ടന്നൂർ ബ്ലാത്തൂർ സ്വദേശിയായ ലക്ഷ്മണൻ, മുസാഹ്മിയ മേഘലയില്‍ പൊതുപ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കേളിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സാമൂഹിക ജീവകാരുണ്യ രംഗത്തും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.

മുസാഹ്മിയ ഏരിയയിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ വൈസ് പ്രസിഡന്‍റ് നടരാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പി.പി. ശങ്കർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീക്ക് പാലത്ത്,ചന്ദ്രൻ തെരുവത്ത്, ഏരിയ പ്രസിഡന്‍റ് ജനാർദ്ദനൻ കണ്ണൂർ, മറ്റ്‌ ഏരിയ കമ്മിറ്റി അംഗങ്ങളും യൂണിറ്റ് ഭാരവാഹികളും ആശംസകൾ നേർന്നു സംസാരിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി ശങ്കര്‍ ഏരിയാ കമ്മിറ്റി അംഗം വിജയൻ എന്നിവര്‍ സമ്മാനിച്ചു. ലക്ഷ്മണൻ നന്ദി പറഞ്ഞു.