ലണ്ടൻ: ബ്രെക്സിറ്റ് കരാർ നടപ്പാക്കുന്നതിനുള്ള ബിൽ ജൂണ്‍ ആദ്യ വാരം ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു.
ബ്രെക്സിറ്റ് പിൻമാറ്റ കരാർ സംബന്ധിച്ച് അഭിപ്രായ സമന്വയം രൂപീകരിക്കുന്നതിന് ലേബർ പാർട്ടിയുമായി നടത്തിവരുന്ന ചർച്ച ബുധനാഴ്ച പുനരാരംഭിക്കാനും ധാരണയായി.
ബ്രെക്സിറ്റ് പിൻമാറ്റ കരാർ മൂന്നുവട്ടം പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രെക്സിറ്റ് തീയതി നീട്ടി വാങ്ങിയിരിക്കുന്നത്. ഇതെത്തുടർന്ന് അഭിപ്രായ സമന്വയമുണ്ടാക്കാനുള്ള ചർച്ചകൾ സജീവമായി തുടരുകയാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ് നടപ്പാക്കാനുള്ള ബിൽ ജൂണ്‍ ആദ്യം അവതരിപ്പിക്കും
12:52 AM May 16, 2019 | Deepika.com