ബർലിൻ: ചാൻസലർ അംഗല മെർക്കൽ യാത്ര പുറപ്പെടാനിരുന്ന വിമാനത്തിൽ എയർപോർട്ട് ജീവനക്കാരി അബദ്ധത്തിൽ വാൻ ഇടിപ്പിച്ചു. ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു പോയതിനാൽ വാൻ ഉരുണ്ടു നീങ്ങി വിമാനത്തിൽ തട്ടുകയായിരുന്നു.
ഡോർട്ട്മുണ്ട് വിമാനത്താവളത്തിൽ വച്ചാണ് സംഭവം. മെർക്കലിന്റെ വിമാനത്തിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു ജീവനക്കാരി. ഇതിനിടെയാണ് അബദ്ധം സംഭവിച്ചത്.
അപകടത്തെത്തുടർന്ന് ബർലിനിലേക്കുള്ള മെർക്കലിന്റെ മടക്കയാത്ര വൈകി. വിമാനത്തിന് അറ്റകുറ്റപ്പണികൾ ആവശ്യം വന്നതിനാൽ ഹെലികോപ്റ്ററിലാണ് അവർ മടങ്ങിയത്.
മെർക്കലിന്റെ വിമാനം കണ്ട ജീവനക്കാരി ആവേശഭരിതയായിപ്പോയതാണ് കുഴപ്പത്തിനു കാരണമായതെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
മെർക്കലിന്റെ വിമാനത്തിൽ വാൻ ഇടിച്ചു
12:50 AM May 16, 2019 | Deepika.com