ഫ്രാങ്ക്ഫർട്ട് : ഫ്രാങ്ക്ഫർട്ടിലെ സെ.ജോർജ് മലങ്കര സിറിയൻ ഓർത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ വാർഷികവും വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായി മേയ് 18 ശനിയാഴ്ച ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ബാഡ്ഫിൽബെൽ അമ്മ മരിയ സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ നടക്കും. (Bad Vilbel, Maria Muttergottes Syrisch-Orthodox, Homburger tSrasse 190, 61118).
മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും, യൂറോപ്യൻ ഭദ്രാസനത്തിന്റെ (യുകെ & അയർലണ്ട് ഒഴികെ) പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ 10നു പ്രഭാതപ്രാർത്ഥനയോടെ ആരംഭിയ്ക്കും.വി. കുർബാനക്ക് ശേഷം പെരുന്നാൾ സന്ദേശവും തുടർന്ന് പ്രദിക്ഷണവും ഉണ്ടായിരിയ്ക്കും.
പാരിഷ് ഹാളിൽ നടത്തുന്ന സ്നേഹവിരുന്നോടു കൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. പെരുനാൾ ചടങ്ങുകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും കർത്തൃനാമത്തിൽ ക്ഷണിയ്ക്കുന്നു.
വിവരങ്ങൾക്ക് : 00491736825637/004917655416756,
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫ്രാങ്ക്ഫർട്ട് സെ. ജോർജ് മലങ്കര സിറിയൻ ഓർത്തഡോക്സ് കോണ്‍ഗ്രിഗേഷനും വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും
12:48 AM May 16, 2019 | Deepika.com