അബുദാബി: കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന ഇരുപത്തി മൂന്നാമത് ജിമ്മി ജോർജ് സമാരക കെഎസ് സി യുഎഇ എക്സ്ചേഞ്ച് ഇന്റർനാഷണൽ റംസാൻ വോളിബോൾ ടൂർണമെൻറ് മേയ് 21 മുതൽ 25 വരെ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എല്ലാ ദിവസവും രാത്രി 8 മുതലാണ് മത്സരം. പ്രവേശനം സൗജന്യമായിരിക്കും. ഇന്ത്യ, യുഎഇ., ഇറാൻ, ഇറാഖ്, പാക്കിസ്ഥാൻ, ഒമാൻ, ഈജിപ്ത്, ലബനോണ്‍ തുടങ്ങി വിവിധ രാജ്യങ്ങളിലെ ദേശീയ അന്തർദേശീയ വോളിബോൾ താരങ്ങൾ ടൂർണമെന്റിൽ അണിനിരക്കും.
മേയ് 25നു നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് യുഎഇ എക്സ്ചേഞ്ച് എവർ റോളിങ്ങ് ട്രോഫിയും റണ്ണേഴ്സ് അപ്പ് ടീമിന് അയൂബ് മാസ്റ്റർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. ടൂർണമെൻറിലെ മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരൻ എന്നിവർക്കും പ്രത്യേക സമ്മാനങ്ങളുണ്ട്.
ഇറ്റാലിയൻ പ്രൊഫഷണൽ വോളി ക്ലബ് ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലെ മികച്ച താരമായിരുന്ന ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ അപകട മരണത്തെ തുടർന്ന് 1988 ൽ അബുദാബി കേരള സോഷ്യൽ സെന്റർ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ തുടങ്ങിവച്ച ഈ വോളിബോൾ ടൂർണമെന്റ്, ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയൊരു കായികോത്സവമായി മാറിയിട്ടുണ്ട്. ഇൻഡോ അറബ് ബന്ധത്തിന്റെ കൂടി അടയാളമാവുന്ന ഈ മേളക്ക് യുഎഇയിലെ വിവിധ മന്ത്രാലയങ്ങളും കായിക സംഘടനകളും വലിയ പിന്തുണയാണ് നൽകുന്നത്. ആരംഭം മുതൽ ഇതുവരെയും യുഎഇ എക്സ്ചേഞ്ചാണ് ഈ ടൂർണമെന്റിന്റെ പ്രായോജകരായിട്ടുള്ളത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള