ദുബായ്: പെരുന്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ 2002 പ്ലസ് ടു ബാച്ച് പഠിച്ച (സൈറ്റ്ഗൈസ്റ്റ് 02 യുഎഇ ചാപ്റ്റർ) വിദ്യാർത്ഥികളുടെ അലുംനി മീറ്റും സ്നേഹ വിരുന്നും ഇഫ്താർ സംഗമവും ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ നടന്നു. തുടർച്ചയായ പത്താം തവണയാണ് ഈ അലുംനി സംഗമം സൈറ്റ്ഗൈസ്റ്റ് സംഘടിപ്പിച്ചു വരുന്നത്.
യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ഷമീം, അൻഫാസ് അഹ്മദ്, അബ്ദുൽ മുഹൈമിൻ, നിയാസ് പി. കെ, നിയാസ് എം. എം, ഹൈദർ ബിൻ മൊയ്ദു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് 15നു പെരുന്പിലാവ് അൻസാറിൽ നടക്കുന്ന ഗ്ലോബൽ അലുംനി മീറ്റ് വൻ വിജയം ആക്കുവാൻ വേണ്ട ക്രമീകരണം നടത്തുവാൻ യോഗത്തിൽ തീരുമാനമെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള