ഷിക്കാഗോ: അന്തർദേശീയ നഴ്സസ് വാരത്തോടനുബന്ധിച്ചു ഇന്ത്യൻ നഴ്സസ് ഓഫ് ഇല്ലിനോയി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നഴ്സസ് ദിനാഘോഷം നടത്തപ്പെട്ടു. പ്രസിഡന്റ് ഡോ. ആനി ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷിജി അലക്സ് ഏവർക്കും സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായെത്തിയ ഡോ. ഹരിലാൽ നായർ തിരി തെളിയിച്ചു നഴ്സസ് ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
നഴ്സിംഗ് പ്രൊഫഷനിൽ പഴയതിൽ നിന്നും എന്തുമാത്രം മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും കഴിഞ്ഞ പതിനേഴു വർഷങ്ങളായി തുടർച്ചയായി ഗാല്പ പോളിൽ ഏറ്റവും വിശ്വസ്തമായ തൊഴിലായി നഴ്സിംഗിനെ അംഗീകരിക്കുകയും ചെയ്തിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും ഡോ. ആനി ഏബ്രഹാം സൂചിപ്പിച്ചു. നഴ്സിംഗിന്റെ വിവിധ വിഭാഗങ്ങളിൽ മികവു തെളിയിച്ച നഴ്സുമാരെ സമ്മേളനത്തിൽ വച്ചു ആദരിച്ചു. ബെസ്റ്റ് എ.പി.ആർ.എൻ ആയി. സുനൈന ചാക്കോയും ബെസ്റ്റ് ക്ലിനിക്കൽ നഴ്സസായി ലിജി മാത്യുവും മോസ്റ്റ് എക്സ്പീരിയൻസഡ് നഴ്സസായി ചിന്നമ്മ ഫിലിപ്പും ഒൗട്ട്സ്റ്റാൻഡിംഗ് സ്റ്റുഡന്റ് നഴ്സസായി ട്രേസി വള്ളിക്കളവും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞവർഷം നഴ്സിംഗിൽ വിവിധ ഡിഗ്രികളും നേട്ടങ്ങളും നേടിയവരെയും ചടങ്ങിൽ ആദരിച്ചു. ചാരിറ്റി ഫണ്ട് റെയ്സിംഗിനായുള്ള റാഫിൾ ടിക്കറ്റിന്റെ ആദ്യ ടിക്കറ്റ് ഫണ്ട് റെയ്സിംഗ് ചെയർപേഴ്സണ് ആഗ്നസ് മാത്യു നാഷണൽ നഴ്സ്സ അസോസിയേഷൻ മുൻ പ്രസിഡന്റ് സാറാ ഗബ്രിയേലിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്നു കൾച്ചറൽ കമ്മിറ്റി ചെയർപേഴ്സണ് ശോഭ ജിബി കോർഡിനേറ്റു ചെയ്ത വിവിധ കലാപരിപാടികളും സമ്മേളനത്തെ മോടി പിടിപ്പിച്ചു. സെക്രട്ടറി മേരി റജീന സേവ്യർ ഏവർക്കും നന്ദിയർപ്പിച്ചു. സുനു തോമസും ഡോ. സൂസൻ മാത്യുവും എംസിമാരായി കൊണ്ട് പരിപാടികൾ ഭംഗിയാക്കി. ലിസ സിബി, എൽസമ്മ, ലുക്കോസ്, സിൻഡി സാബു, റജീന ഫ്രാൻസിസ്, റോസ് മേരി കോലഞ്ചേരി, ജൂബി വള്ളിക്കളം എന്നിവർ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു നേതൃത്വം നൽകി. ിൃശ2019ാമ്യ15ശിമശബിൗൃലെബെറമ്യ.ഷുഴ
റിപ്പോർട്ട്: ജൂബി വള്ളിക്കളം