ഹൂസ്റ്റണ്‍: മേയ് മാസം 9നു തുടങ്ങി 18 വരെ നീണ്ടു നിൽക്കുന്ന ഹൂസ്റ്റണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉൽസവം ഭക്തജനങ്ങളുടെ പ്രവാഹത്താലും കലാമൂല്യമുള്ള തനത് ക്ഷേത്ര കലാരൂപങ്ങളാലും പ്രത്യേകിച്ചു പല്ലാവൂർ ശ്രീകുമാറും, പല്ലാവൂർ ശ്രീധരനും പല്ലശന ശ്രീജിത്ത് മാരാരും ചേർന്നു നയിക്കുന്ന ചെണ്ടമേളത്താലും പ്രൗഢേജ്വലമായി നടക്കുന്നു.
ദിവ്യാ ഉണ്ണി, സുനന്ദ നായർ, ശ്രീദേവി, ലക്ഷ്മി പീറ്റർ തുടങ്ങിയവരുടെ ഹൂസ്റ്റണിലെ പ്രശസ്തമായ ഡാൻസ് സ്കൂളുകളിലെ കുട്ടികളുടെ നൃത്തനൃത്യങ്ങൾ, പ്രഗൽഭരായ സംഗീതജ്ഞരുടെ സംഗീതസദസുകൾ, സംഗീത ഉപകരണങ്ങളിലൂടെ മന്ത്രിക വിരലുകൾ ഓടിക്കുന്ന കുരുന്ന് പ്രതിഭകൾ, 17നു നടക്കുന്ന പള്ളിവേട്ടയും കഥകളിയും ഇനിയും ഈ ഉത്സവത്തിന് മാറ്റു കൂട്ടും.
മേയ് 12 ഞായറാഴ്ച നടന്ന പായസമേള എന്തുകൊണ്ടും ഭക്തജനകളുടെ പ്രശംസാ പ്രവാഹം തന്നെയായിരുന്നു. ഇരുപത്തി എട്ടോളം മത്സരാർത്ഥികളാണ് പങ്കെടുത്തത്. വിദ്യാ രാജേഷ് നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും കാഷ് അവാർഡിനും എവർറോളിംഗ് ട്രോഫിക്കും അർഹത നേടുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നന്പൂരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ആത്മീയവും ആചാരാനുഷ്ടാനങ്ങളോടെയുള്ള ഭക്തി സാന്ദ്രമായ പൂജാദികർമ്മങ്ങളിലും മറ്റു കലാപരിപാടികളിലും പങ്കു ചേരുവാനും
ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം സ്വീകരിക്കുവാനും എല്ലാ ഭക്തജനങ്ങളേയും സ്നേഹാദരങ്ങളോടെ ക്ഷണിക്കുന്നതായി ക്ഷേത്രാ ഭാരവാഹികൾ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
www.guruvayurappanhouston.org, 713 799 9994, ശശിധരൻ നായർ (പ്രസിഡന്റ്)
8328600371, സുരേഷ് പിള്ള (സെക്രട്ടറി) 7135697920, രമാ ശങ്കർ (ട്രഷറാർ)
4046809787, അജിത് നായർ ( ഫെസ്റ്റിവെൽ കോഡിനേറ്റർ) 832713 1710.
റിപ്പോർട്ട്: ശങ്കരൻകുട്ടി