കുവൈത്ത്: കെഫാക് കുവൈറ്റ് ഫാമിലി ഫിയെസ്റ്റ 2019 മംഗഫ് നജാത് സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു. ഫിയസ്റ്റയുടെ ഉദ്ഘാടനം കേഫാക് ടൈറ്റിൽ സ്പോണ്സർ യൂണിമണി എക്സ്ചേഞ്ച് റീട്ടെയിൽ സെയിൽസ് ഹെഡ് രഞ്ജിത് എസ.് പിള്ള നിർവഹിച്ചു. വിരുന്നിന് ബദർ അൽ സമാ മെഡിക്കൽ സെന്റർ മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ ,യൂണിമണി പ്രതിനിധി ശ്രീഹരി, നാട്ടിൽ നിന്നെത്തിയ ഹിന്ദി ഗായകൻ മുഹമ്മദ് അഫ്സൽ ആലുവ എന്നിവർ അതിഥികളായി പങ്കെടുത്തു.
കെഫാക് പ്രസിഡന്റ് സിദ്ദിക് അധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി വി എസ് നജീബ് സ്വാഗതവും തുടർന്ന് മുഹമ്മദ്അഫ്സൽ നയിച്ച ഉദിത് നാരായണൻ, കുമാർ സാനു എന്നിവരുടെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി നടന്ന ഗാനമേള ഏവരുടെയും മനം കവർന്നു. കേഫാക് ലീഗ് സ്പോണ്സര്മാരായ യൂണിമണി, ഗ്രാൻഡ് ഹൈപ്പർ, ബദർ സമ മെഡിക്കൽ സെന്റർ എന്നീ സ്ഥാപനങ്ങൾക്കുള്ള മൊമെന്േറാ ചടങ്ങിൽ കൈമാറി. കേഫാകിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ് അംഗങ്ങളുടെയും ഫാമിലി മെന്പേഴ്സിന്റെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
റിപ്പോർട്ട്: സലിം കോട്ടയിൽ