മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ കവാടത്തോട് ചേർന്ന് കിടക്കുന്ന ലോകത്തെ അത്ഭുതപ്പെടുത്തുന്ന ക്ലോക്ക് ടവർ മ്യൂസിയം തീർഥാടകർക്കായി തുറന്നു കൊടുത്തു. നാല് നിലകളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് ഒരുമണിക്ക് ശേഷവും രാത്രി പത്തിനുശേഷവുമാണ് സന്ദർശകർക്ക് മ്യൂസിയത്തിലേക്ക് പ്രവേശനം. ക്ലോക്ക് ടവർ സൗദിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. ദുബായിലെ ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്തെ രണ്ടാം സ്ഥാനവും മക്കയിലെ ക്ലോക്ക് ടവറിനാണ്.
പ്രപഞ്ച സത്യങ്ങളുടെ നേർക്കാഴ്ചയാണ് നാലുനിലകളിലായി സന്ദർശകർക്ക് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിന്റെ ഒന്നാം നിലയിൽ സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപദത്തെക്കുറിച്ചും രണ്ടാം നിലയിൽ പുരാതന കാലത്ത് സമയം കണക്കാക്കുന്നതിനെ കുറിച്ചുമുള്ള കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. മൂന്നാം നിലയിൽ ക്ലോക്ക് ടവർ കാഴ്ചകളുടെ വിശേഷങ്ങളും നാലാം നിലയിൽ നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള കാഴ്ചകളുമുണ്ട് കാണാൻ.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ