പാരീസ്: ഫ്രാൻസിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ട്രൊക്കാഡെറോയുടെ പടവുകളിൽ പരിസ്ഥിതി പ്രവർത്തകർ പ്രതീകാത്മകമായി ചോരയൊഴുക്കി. ഭൂമിയിലെ ജൈവ വൈവിധ്യം അതിവേഗം നഷ്ടമായിക്കൊണ്ടിരിക്കുന്നതിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു ലക്ഷ്യം.
മുന്നൂറ് ലിറ്ററോളം ചുവന്ന ദ്രാവകമാണ് പ്രവർത്തകർ ഒഴുക്കിയത്. ആറാമത്തെ കൂട്ട വംശനാശം തടയുക എന്നെഴുതിയ ബാനറുകളും അവർ പ്രദർശിപ്പിച്ചു.
കഴിഞ്ഞ ദിവസം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥലത്ത് പരിസ്ഥിതി സംരക്ഷണം ആഹ്വാനം ചെയ്യുന്ന ബാനർ കെട്ടിയതിന് ആറു പരിസ്ഥിതി പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ട്രൊക്കാഡെറോയിൽ ചോര’ ഒഴുക്കി പരിസ്ഥിതി പ്രവർത്തകർ
11:42 PM May 14, 2019 | Deepika.com