ലണ്ടൻ: ലേഡി ക്വീൻ ഓഫ് റോസറി മിഷന്റെ ആഭിമുഖ്യത്തിൽ ടെൻഹാം കേന്ദ്രീകരിച്ച് നടത്തപ്പെടുന്ന നൈറ്റ് വിജിൽ ശുശ്രുഷകൾക്കു രണ്ടു വർഷം പൂർത്തിയാകുന്നു. ലണ്ടനിൽ നൂറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യവും പങ്കാളിത്തവും ലഭിച്ചു പോരുന്ന രണ്ടാം വാർഷിക പ്രത്യേക തിരുക്കർമങ്ങൾക്ക് സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ കാർമ്മികത്വം വഹിക്കുന്നതാണ്.
വി. കുർബാന എഴുന്നളളിച്ചു ് നടത്തപ്പെടുന്ന ആരാധനയും പ്രാർത്ഥനകളും അനേകർക്ക് ഉദ്ധിഷ്ടകാര്യ സാധ്യം ലഭിക്കുകയും, അന്നത്തെ നേർച്ച പണം വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു പോരുന്ന ലണ്ടനിലെ ശ്രദ്ധേയമായ ഈ രാത്രികാല ആരാധന ശുശ്രുഷകളുടെ രണ്ടാം വാർഷീകം വിപുലവും ഭക്തിനിർഭരവുമായി ആഘോഷിക്കുവാനാണ് സംഘാടക സമിതി തീരുമാനിച്ചിരിക്കുന്നത്.
ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ മേയ് 18ന് ശനിയാഴ്ച വൈകുന്നേരം 7.30ന് പരി. ജപമാല സമർപ്പണത്തോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, ആഘോഷമായ വിശുദ്ധ കുർബാന, തിരുവചന സന്ദേശം, ആരാധന, പ്രദിക്ഷണം എന്നിവയും ഉണ്ടായിരിക്കും. 11.45 നോടു സമാപിക്കുന്ന ശുശ്രുഷകളുടെ അവസാനം സ്നേഹ വിരുന്നും സജ്ജീകരിക്കുന്നുണ്ട്. ഗാനശുശ്രുഷക്കും പ്രയ്സ് ആൻഡ് വർഷിപ്പിനും ബ്ര. ജൂഡിയും, ബ്ര. ചെറിയാനും നേതൃത്വം വഹിക്കും.
വിശുദ്ധ കുർബാനയിലും ആരാധനയിലും മറ്റു ശുശ്രുഷകളിലും പങ്കുചേർന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
The Most Holyname Catholic Church, 2 Oldmillroad, Denham, UB9 5AR. Uxbridge.
Jomon-- 07804691069, Shaji Watfor d-07737702264, Ginobin Highwycomb- 07785188272.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
ടെൻഹാം നൈറ്റ് വിജിൽ മൂന്നാം വർഷത്തിലേക്ക്; പ്രത്യേക ശുശ്രുഷകൾ മേയ് 18ന്
11:29 PM May 14, 2019 | Deepika.com