വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിയ്ക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറൻസ് കമ്മിറ്റി അംഗങ്ങൾ ഹ്യുണ്ടിംഗ്ടണ്വാലി സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. മേയ് 5ന് വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ റവ. സി. ജെ. ജോണ്സണ് കോറെപ്പിസ്ക്കോപ്പാ പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്തു.
സുവനീർ ചീഫ് എഡിറ്റർ ജേക്കബ് ജോസഫ്, ബിസിനസ്സ് മാനേജർ സണ്ണി വർഗീസ് എന്നിവർ കോണ്‍ഫറൻസിനെക്കുറിച്ചും റജിസ്ട്രേഷനെ കുറിച്ചും സുവനീറിനെക്കുറിച്ചും വിവരണങ്ങൾ നൽകി. റവ. സി. ജെ. ജോണ്സണ് കോറെപ്പിസ്കോപ്പായും ജേക്കബ് ജോസഫും ചേർന്ന് രജിസ്ട്രേഷൻ കിക്ക് ഓഫ് നിർവഹിച്ചു. ഇടവകയിൽ നിന്നും നൽകിയ സഹായങ്ങൾക്ക് കമ്മിറ്റി നന്ദി അറിയിച്ചു.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ