ദുബായ്: ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ ഇന്ത്യൻ യുവതി ദുബായിൽ മരിച്ചു. ദുബായിയിൽ ഷെഫ് ആയി ജോലി നോക്കിയിരുന്ന മുംബൈ സ്വദേശിനി ബെറ്റി റീത്ത ഫെർണാണ്ടസാണ് (42) അൽ സഹ്റ ആശുപത്രിയിൽ ഈ മാസം ഒന്പതിനു മരിച്ചത്.
ബെറ്റിയുടെ ഇടുപ്പെല്ല് ജന്മനാ സ്ഥാനം തെറ്റിയ നിലയിലായിരുന്നു. ഇതു പരിഹരിക്കുന്നതിനുള്ള രണ്ടു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കിടയിലായിരുന്നു മരണം. ബെറ്റിയുടെ മരണം സംബന്ധിച്ച് ഇവരുടെ ഭർത്താവ് ദുബായ് ആരോഗ്യ മന്ത്രാലയത്തിനു പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.