ആഘോഷത്തിൽ വിശിഷ്ടാതിഥികളായ ഫാ. സേവ്യർ മാണിക്കത്താൻ, കെ.കെ. നാരായണസ്വാമി, മനോഹരൻ ചങ്ങനാത്ത് എന്നിവരോടൊപ്പം സമാജം പ്രസിഡന്റ് ഡോ. അജാക്സ് മുഹമ്മദ്, സെക്രട്ടറി അബി മാങ്കുളം എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രാർഥനാ ഗാനാലാപനത്തിനു ശേഷം ഡോ. അജാക്സ് മുഹമ്മദ് സ്വാഗതവും ഫാ. സേവ്യർ മാണിക്കത്താൻ, മനോഹരൻ ചങ്ങനാത്ത് എന്നിവർ ആശംസകളും നേർന്നു.
കേരള സമാജം മലയാളം സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് ഡ്രാമാ, ബോളിവുഡ് ഡാൻസുകൾ, അർദ്ധശാസ്ത്രീയ നൃത്തങ്ങൾ, ഭാരതനാട്യം, ഗാനാലാപനം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയവും ആഘോഷത്തെ കൊഴുപ്പുള്ളതുമാക്കി.
ഇടവേളയിൽ സമാജം ഒരുക്കിയ വിഭവസമൃദ്ധമായ സ്വാദിഷ്ടമായ സദ്യയ്ക്കു ശേഷം അവതരിപ്പിച്ച ലഘുനാടകം സദസിന്റെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. പരിപാടികൾ അവതരിപ്പിച്ച കൊച്ചുകലാകാര·ാർക്കും കലാകാരികൾക്കും മെഡലുകൾ നൽകി സമാജത്തിന്റെ ആദരവു പ്രകടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്കും, പരിപാടികൾ അവതരിപ്പിച്ചവർക്കും, മറ്റെല്ലാ സഹായങ്ങൾ ചെയ്തു തന്നവർക്കും സമാജം സെക്രട്ടറി അബി മാങ്കുളം കൃതജ്ഞത രേഖപ്പെടുത്തി. തുടർന്നു നടന്ന തംബോല നറുക്കെടുപ്പിനുശേഷം ദേശീയഗാനത്തോടെ പരിപാടികൾക്ക് തിരശീല വീണു. എൽസ ബാസ്റ്റിൻ, ബാസ്റ്റിൻ സേവ്യർ എന്നിവർ പരിപാടികൾ മോഡറേറ്റ് ചെയ്തു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ