റിയാദ്: വാടകക്ക് കൊടുത്ത വീട് താമസക്കാരൻ സ്വന്തമാക്കിയതിനെ തുടർന്ന് രാഷ്ട്രീയക്കാരുടേയും നാട്ടുകാരുടേയും സഹായം തേടി പ്രവാസി യുവാവ് ഫേസ് ബുക്ക് ലൈവിൽ.
റിയാദിലെ ഗായകനും പുൽപള്ളി സ്വദേശിയുമായ തങ്കച്ചൻ വർഗീസ് വയനാടാണ് സ്വന്തം ദുരവസ്ഥ സമൂഹ മാധ്യമത്തിലൂടെ പുറം ലോകത്തെ അറിയിച്ചത്. പ്രവാസ ലോകത്ത് ജോലി ചെയ്ത് നേടിയ സന്പാദ്യവും ഭാര്യയുടെ സ്വർണാഭരണങ്ങളും വിറ്റുണ്ടാക്കിയ തുക ഉപയോഗിച്ചാണ് 15 വർഷം മുന്പ് വീടും സ്ഥലവും വാങ്ങിയതെന്ന് തങ്കച്ചൻ വിശദീകരിക്കുന്നു. കുടുംബ സമേതമായിരുന്നു തങ്കച്ചൻ റിയാദിൽ താമസം. ഭാര്യയും മക്കളും ഇപ്പോൾ നാട്ടിലാണ്.