ഡാളസ്: ഇന്ത്യൻ അമേരിക്കൻ ഫ്രണ്ട്ഷിപ്പ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന ഇന്ത്യൻ അമേരിക്കൻ ഫെസ്റ്റിവൽ ഈ വർഷവും സമുചിതമായി ആഘോഷിച്ചു. മൂവായിരത്തോളം ഇന്ത്യൻ അമേരിക്കൻ വംശജർ പരിപാടിയിൽ പങ്കെടുത്തു.
ഡാളസ് ഫോർട്ട്വർത്തിലെ വിവിധ ഡാൻസ് ഗ്രൂപ്പുകൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. കൊപ്പേൽ ഹൈസ്കൂൾ ബാന്റ് മേളം സംഘടിപ്പിച്ചു. അമേരിക്കൻ ഗോട്ട് ടാലന്റിൽ പങ്കെടുത്ത ക്രാത്തി കുമാറിന്റെ സഹസിക പ്രകടനം കാണികൾക്ക് വിസ്മയക്കാഴ്ചയായി. ക്രാത്തി കുമാറിന് സംഘടനാ ഭാരവാഹികൾ അവാർഡ് നൽകി ആദരിച്ചു.
യുഎസ് സെനറ്റർ ടെഡ് ക്രൂസും, ടെക്സസ് സ്റ്റേറ്റ് പ്രതിനിധി ജേയ്ൻ നെൽസണ്‍, ജെയ് ചൗധരി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനു മാറ്റു കൂട്ടി. കൊപ്പേൽ സിറ്റി കൗണ്‍സിലർ ബിജു മാത്യു, പൊലീസ് ചീഫ് ഡാനി ബാർട്ടൻ എന്നിവരും ഫെസ്റ്റിവലിനു എത്തിചേർന്നിരുന്നു. സംഘടനാ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ, റാവു കൽവാല, ഡോ. സി. ആർ. റാവു, റാണാ ജെനി തുടങ്ങിയവർ വിവിധ പരിപാടികൾക്കു നേതൃത്വം നൽകി.
റിപ്പോർട്ട്: പി.പി. ചെറിയാൻ