റിയാദ്: നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റ് അവതരിപ്പിക്കുന്ന ഇഎംടി മദ്രസ ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ നടന്നു. അസീസിയ നെസ്റ്റോ ട്രെയിന്‍മാള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫ്ളീരിയ ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ് കോയ ഫ്ളീരിയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു.
12 മദ്രസകളില്‍ നിന്നും നാലു സ്കൂളുകളില്‍ നിന്നുമായി നൂറ്റി ഇരുപതിലധികം കുട്ടികള്‍ പങ്കെടുത്തു. ഖുര്‍ആന്‍ പാരായണം, പ്രശ്നോത്തരി, ഭക്തി ഗാനങ്ങള്‍ എന്നിവയില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളായാണ് മത്സരം നടന്നത്. വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി വിധികര്‍ത്താക്കള്‍ വിലയിരുത്തി.
സാംസ്കാരിക സമ്മേളനം ബിസിനസ് പ്രമുഖന് അഹമ്മദ് കോയ ഫ്ളീരിയ ഉദ്ഘാടനം ചെയ്തു. മിര്‍ഷാദ് ബക്കര്‍ അധ്യക്ഷത വഹിച്ചു. സക്സസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സൈദ് മസൂദ്, ഒമാന്‍ എയര്‍ കണ്ട്രി മാനേജര്‍ മസൂദ് ദാദ് മുഹമ്മദ് ബലൂഷി, എന്‍.ആര്.കെ ചെയര്മാന് അഷ്റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഡോ. മജീദ് ചിങ്ങോലി, മുഹമ്മദ് ഹനീഫ് (പ്രിന്‍സിപ്പല്‍, മോഡേണ്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍), സത്താര്‍ കായംകുളം ഫോര്‍ക്ക, മുജീബ് ബാഹര്‍, ബാബു എംബര്‍ പെര്‍ഫ്യൂംസ്, റസാഖ് പൂക്കോട്ടുംപാടം, ശറഫുദ്ദീന്‍ പുളിക്കല്‍ ആശംസ പ്രസംഗം നടത്തി. നവാസ് വെള്ളിമാട്കുന്ന് സ്വാഗതവും ഉബൈദ് എടവണ്ണ നന്ദിയും പറഞ്ഞു.
സൗദി മതകാര്യമന്ത്രാലയത്തിന് കീഴില്‍ അസീസിയ ജാലിയാത്തില്‍ നിന്നുള്ള അഹമ്മദ് സായിദ്, യാസര്‍ അല്‍അബ്ദുല്ല, നോവാന്‍ അബൂബക്കര്‍ അബ്ദുല്ല എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. ഇല്യാസ് മണ്ണാര്‍ക്കാട്, സിദ്ദീഖ് എന്നിവര്‍ ഭക്തി ഗാനങ്ങളുടെ വിധികര്‍ത്താക്കളായി. മത, സാംസ്കാരിക, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ പേര് പരിപാടിയില്‍ സംബന്ധിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.
നെസ്റ്റോ ബിസിനസ് ഡവലപ്മെന്റ് മാനേജര്‍ കെ.ഐ നാസര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ ഇംറാന്‍ സേട്ട്, ക്ലസ്റ്റര്‍ മാനേജര്‍ നിലാസ് നയന, മുഹമ്മദ് ശരീം , ജലീല്‍ ആലപ്പുഴ, ഷിനോജ് കൊയിലാണ്ട ി എന്നിവര്‍ നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍