ന്യൂഡൽഹി: മലയാളി കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ദന്പതികളായ രണ്ടുപേർ മരണമടഞ്ഞു. ആലപ്പുഴ സ്വദേശികളായ കുര്യാക്കോസ(65), സുമ കുര്യാക്കോസ(61) എന്നിവരാണ് മരണപ്പെട്ടത്. മധുരയ്ക്കും ഹരിയാനയിലെ പൽവാലിനും ഇടയ്ക്കുവച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. കുടുംബം സഞ്ചരിച്ചിണുന്ന കാറിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സിഎംഐ ഭവൻ ചന്ദ്പുരിൽ നിന്നും ആഗ്രയ്ക്ക് പോവുകയായിരുന്നു ദന്പതികൾ. ടി.എക്സ് കുര്യാക്കോസ് ഗോവയിൽ റിട്ട. പിഡബ്ല്യഡു ഉദ്യോഗസ്ഥനാണ്. ഗോവയിൽ സ്ഥിരതാമസക്കാരാണ് കുടുംബം. മക്കൾ : അനീഷ്, അമി, അഭില, റോഷൻ, അമല.
അപകടസമയത്ത് ദന്പതികളോടൊപ്പം മക്കളായഅമലയും അമിതയും കൊച്ചുമകളായ ഏയ്ഞ്ചൽ, ഫാ. ദയാനന്ദ് ഉണ്ടായിരുന്നു. അപകടത്തിൽ പെട്ടവരെ പൽവാൽ ഗുരുനാനാക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശവസംസ്കാരച്ചടങ്ങുകൾ പിന്നീട് നടക്കും.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്