ന്യൂഡൽഹി: ഡിഎംഎ ആർകെ പുരം ഏരിയയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ ആഘോഷിച്ചു. ഡോ. പയസ് മലേകണ്ടത്തിൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മെഡൽ നേടിയ പ്രദീപ്കുമാർ, ജഗന്നിവാ സൻ എന്നിവരെ ആദരിക്കുകയും, 2018ലെ മലയാളം മിഷൻ പരീക്ഷയിൽ വിജയിച്ച ഏരിയയിലെ 11 കുട്ടികളെ അനുമോദിച്ചു. വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന് തുടങ്ങിയവ പരിപാടിക്ക് മാറ്റു കൂട്ടി. ഡിഎംഎ ഭാരവാഹികൾ അനുമോദന പ്രസംഗം നടത്തി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്