ന്യൂഡൽഹി: ബ്ലെസഡ് സാക്രമെൻറ് സിറോ മലബാർ ഇടവകയിൽ വി. ഗ്രീവർഗീസ് സഹദായുടെയും വി. തോമാശ്ലീഹായുടെയും സംയുക്ത തിരുനാൾ ഭക്ത്യാദരപൂർവം കൊണ്ടാടി. വി. കുർബാന റവ. ഫാ. മാർട്ടിൻ തൈപറന്പിൽ(സെൻറ് ജോസഫ് പള്ളി, പടഹാരം) മുഖ്യകാർമികത്വം വഹിച്ചു. സഹകാർമികനായി റവ. ഫാ. സിജോ ഇടക്കരോട്ട് പങ്കെടുത്തു. നൊവേന, ലദീഞ്ഞ, വാദ്യമോളങ്ങളോടെ കൂടിയ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരുന്നു.
തിരുനാൾ ആഘോഷപരിപാടികളിൽ ഡൽഹിയിലെ സമീപ പ്രദേശങ്ങളിലെ എടത്വ, കുട്ടനാട്ടുകാരായ നിരവധി വിശ്വാസികൾ പ്രാർഥനയിൽ പങ്കെടുത്തു. ചടങ്ങുകൾക്കു സെന്റ് ജോർജ് ഫാമിലി യൂണിറ്റും ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡൽഹിയുടെയും നേതൃത്വം നൽകി. തിരുനാൾ വൻ വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഇടവ വികാരി ഫാ. സിജോ ഇടക്കരോട്ട് നന്ദി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്