ഡബ്ലിൻ: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ ലൂക്കനിൽ ഏപ്രിൽ 26 വെള്ളിയാഴ്ച നൈറ്റ് വിജിൽ ശുശ്രൂഷ നടക്കപ്പെടും. ലൂക്കൻ ബൽഗാഡി റോഡിൽ ഡിവൈൻ മേഴ്സി ദേവാലയത്തിൽ 26 രാത്രി 10.30 മുതൽ പുലച്ചെ 2.30 വരെയാണ് ശുശ്രൂഷ. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശൂഷകൾ ഫാ. പ്രിൻസ് നയിക്കും. പോർട്ട്ലീഷ് ഊര്സുലിന് സിസ്റ്റേഴ്സ് ആരാധനയ്ക്ക് നേത്യത്വം നൽകും.
വി. കുർബാന, കുന്പസാരം, അനുരന്ജന ശുശ്രൂഷ, വചനപ്രഭാഷണം, ആത്മീയാഭിഷേകസ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന, അനുഭവസാക്ഷ്യം തുടങ്ങിയവ നടക്കും.
കൂടുതൽ വിവരങ്ങൾക്ക് -0872189465(ബിനോയ് അഗസ്റ്റിൻ),
0892173888(ഷെറിൻ തോമസ്), 0872257765(കെ പി ബിനു).
റിപ്പോർട്ട്: ജെയ്സണ് കിഴക്കയിൽ
അയർലൻഡിൽ നൈറ്റ് വിജിൽ 26 വെള്ളിയാഴ്ച
06:29 PM Apr 26, 2019 | Deepika.com