ഇ​ന്ത്യ​ക്കാ​ര​നാ​യ പ​തി​ന​ഞ്ചു വ​യ​സു​കാ​ര​ൻ ബ്രി​ട്ട​നി​ലെ പ്രാ​യം കു​റ​ഞ്ഞ അ​ക്കൗ​ണ്ട​ന്‍റ്

10:49 PM Apr 25, 2019 | Deepika.com
ല​ണ്ട​ൻ: നാ​ട്ടി​ൽ പ​ത്താം ക്ലാ​സ് പാ​സാ​കു​ന്ന പ്രാ​യ​ത്തി​ൽ ഒ​രു ഇ​ന്ത്യ​ക്കാ​ര​ൻ ഇ​താ ബ്രി​ട്ട​നി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി​രി​ക്കു​ന്നു. പ​തി​ന​ഞ്ചു വ​യ​സ് മാ​ത്ര​മു​ള്ള ര​ണ്‍​വീ​ർ സിം​ഗ് സ​ന്ധു​വാ​ണ് ബ്രി​ട്ട​നി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ക്കൗ​ണ്ട​ന്‍റാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

സ്കൂ​ളി​ൽ പ​ഠി​ക്കു​ന്പോ​ൾ ത​ന്നെ അ​ക്കൗ​ണ്ട​ൻ​സി സ്ഥാ​പ​നം വി​ജ​യ​ക​ര​മാ​യി കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​യി​രു​ന്നു സ​ന്ധു. 25 വ​യ​സാ​കു​ന്പോ​ഴേ​ക്കും കോ​ടീ​ശ്വ​ര​നാ​വു​ക എ​ന്ന​താ​ണ് ര​ണ്‍​വീ​റിെ​ൻ​റ ല​ക്ഷ്യം. പ​ന്ത്ര​ണ്ടാം വ​യ​സി​ലാ​ണ് ര​ണ്‍​വീ​ർ സ്വ​ന്തം ബി​സി​ന​സ് സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. പ​ണം സ​ന്പാ​ദി​ക്കാ​നു​ള്ള വ​ഴി​യാ​യി​രു​ന്നു അ​തെ​ന്നും ര​ണ്‍​വീ​ർ പ​റ​യു​ന്നു.

കു​ട്ടി​ക്കാ​ല​ത്തു​ത​ന്നെ അ​ക്കൗ​ണ്ട​ന്‍റാ​കാ​നും അ​തു​പോ​ലെ യു​വ സം​രം​ഭ​ക​ർ​ക്ക് ബി​സി​ന​സ് ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ലു​മാ​യി​രു​ന്നു ല​ക്ഷ്യം. ഇ​ങ്ങ​നെ മ​ണി​ക്കൂ​റി​ൽ 12 മു​ത​ൽ 15 പൗ​ണ്ട് വ​രെ​യാ​ണ് സ​ന്പാ​ദി​ക്കു​ന്ന​ത്. പ​ഠ​ന​വും ബി​സി​ന​സും ഒ​രു​മി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടി​ല്ലെ​ന്നും അ​ടി​വ​ര​യി​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ