ഡൽഹി: ഇ- ടോയ്ലറ്റ് സംവിധാനം രാജ്യത്ത് അവതരിപ്പിച്ചു കൊണ്ട് നിരവധി അംഗീകാരങ്ങൾ നേടിയ ഇറാം സയന്റിഫിക് സൊല്യൂഷൻസ്, ഇന്ത്യ സാനിറ്റേഷൻ കോ അലീഷനും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ചേർന്നു ഏർപ്പെടുത്തിയ സാമൂഹ്യ സംരംഭം എന്ന നിലയിലുള്ള മികച്ച ശൗചാലയ മാതൃകയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി. വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ഫിക്കി പ്രസിഡന്റ് സന്ദീപ് സോമനിയിൽ നിന്നും ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് അവാർഡ് ഏറ്റു വാങ്ങി. ഇന്ത്യ സാനിറ്റേഷൻ കോ അലീഷൻ അധ്യക്ഷ നൈന ലാൽ കിദ്വായ് ചടങ്ങിൽ സംബന്ധിച്ചു.
പൊതു ശൗചാലയ നവീകരണത്തിലും ഈ മേഖലയിൽ ആധുനിക സാങ്കേതികതകൾ ആവിഷ്കരിക്കുന്നതിലും ഇറാം സയന്റിഫിക് സൊല്യൂഷൻ ഒരു ദശാബ്ദത്തിലധികമായി നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരമെന്ന് ചടങ്ങിൽ നിറം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.
സാധാരണ ജനങ്ങൾക്ക് താങ്ങാവുന്ന ചെലവിൽ ഏറ്റവും ആരോഗ്യകരവും പരിസ്ഥിതി സൗഹൃദപൂർണവുമായ ശൗചാലയ ശൃംഖലകൾ രാജ്യത്ത് ഉടനീളം സ്ഥാപിക്കുക എന്നതാണ് ഇറാം സയന്റിഫിക്കിന്റെ ലക്ഷ്യം. വെല്ലുവിളികൾ നിറഞ്ഞ ഈ ഒരു ദൗത്യത്തിന്റെ പൂർത്തീകരണത്തിനുള്ള പരിശ്രമങ്ങൾക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
കേരളത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക് ടോയ്ലറ്റ് സ്ഥാപിച്ചു കൊണ്ട് മഹത്തായ ഒരു ആരോഗ്യ വിപ്ലവത്തിന് തുടക്കം കുറിച്ച ഇറാം ഗ്രൂപ്പ് ഇതിനകം ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി മുവ്വായിരത്തി അഞ്ഞൂറിൽപ്പരം ഇ ടോയ്ലെറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ നേപ്പാൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലും ഇ ടോയ്ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒമാൻ, ഖത്തർ, സൗദി അറേബ്യ, ഹെയ്റ്റി എന്നീ രാജ്യങ്ങളിലും ഇ ടോയ്ലറ്റ് പദ്ധതികൾ ആരംഭിക്കാനുള്ള പ്രാഥമിക പ്രവർത്തനങ്ങളിലാണ് ഇറാം സയന്റിഫിക് സൊല്യൂഷൻ. നാൽപത്തഞ്ചിലധികം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഇതിനകം കരസ്ഥമാക്കിയ ഇറാം ഗ്രൂപ്പിന്റെ ഇ ടോയ്ലറ്റ് പദ്ധതിക്ക് ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ അടക്കം അനേകം സംഘടനകളുടെ ഗ്രാൻഡും ലഭ്യമായിട്ടുണ്ട്.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ