കാൽഗറി: ഇമ്മിഗ്രന്റ് സർവീസ് കാൽഗറിയുടെ പ്രസ്റ്റീജിസ് അവാർഡായ കനേഡിയൻ ഇമ്മിഗ്രന്റ് ഡിസ്റ്റിസിൻഷൻ ഇൻ എന്റർപ്രണർഷിപ് ആൻഡ് ഇന്നോവേഷൻ അവാർഡ് 2019 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും 2007ൽ കാനഡയിലെത്തിയ ഡോ. ശ്രീകുമാർ മേനോനാണ് അവാഡിന് അർഹനായത്.
ഇരുപത്തിയാറു വർഷം ടെക്നോളജിയിലും മാനേജ്മെന്റിലും പ്രവർത്തി പരിചയമുള്ള ഡോ. മേനോൻ ഐബിഎം കാഡയിലെ സീനിയർ മാനേജരായും ഇപ്പോൾ R3Snergy Inc ( https://rs3ynergy.com ) യുടെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചുപോരുന്നു. ഡോ. ശ്രീകുമാർ മേനോന്റെ തീസിസായ Critical Challenges in ERP (Enterprise Research & Planning) Implementation ന് അമേരിക്കയിലുള്ള കപെല്ല യൂണിവേഴ്സിറ്റിയിൽ നിന്നും 2016 ൽ ഡോക്ടറേറ്റ് ലഭിച്ചിരുന്നു.
കനേഡിയൻ ഓയിൽ ആൻഡ് ഗ്യാസ് ഇൻഡസ്ട്രിയിൽ നടത്തിയ ഈ പഠനം ഇത്തരത്തിലുള്ള ആദ്യത്തെ ഗവേഷണമാണ് (https://drmenon.ca/research ). കാൽഗറി ഇന്ത്യൻ കമ്മ്യൂണിറ്റിയിലും മലയാളി കമ്മ്യൂണിറ്റിയിലും സ്ഥിര സാന്നിധ്യമായ ഡോ. മേനോൻ കാനേഡിയൻ സന്നദ്ധ സംഘടന മെഡിക്കൽ മേഴ്സിയുടെ ബോർഡ് മെന്പറും മറ്റു നിരവധി രാഷ്ട്രീയ സാമൂഹീകസംഘടനകളിലും വോളന്റീയറായും സേവനം അനുഷ്ഠിച്ചുവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം