ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കാ​ൻ കൊ​ളോ​ണി​ൽ ഒ​ഴി​പ്പി​ക്ക​ൽ

10:22 PM Apr 25, 2019 | Deepika.com
കൊ​ളോ​ണ്‍: ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ര​ണ്ടാം ത​വ​ണ​യും കൊ​ളോ​ണി​ൽ ലോ​ക യു​ദ്ധ കാ​ല​ത്തെ ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ളെ വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചു.

ന​ഗ​ര​ത്തി​ന്‍റെ തെ​ക്കു ഭാ​ഗ​ത്താ​യി ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക​ഴി​ഞ്ഞാ​ണ് ബോം​ബ് ക​ണ്ടെ​ത്തി​യ​ത്. അ​ഞ്ഞൂ​റു മീ​റ്റ​ർ ചു​റ്റ​ള​വി​ൽ 2500 പേ​രെ വീ​ടു​ക​ളി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ച​ശേ​ഷം ബോം​ബ് നി​ർ​വീ​ര്യ​മാ​ക്കി.

ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള തി​ര​ക്കേ​റി​യ സ​മ​യ​ത്തും വൈ​കു​ന്നേ​ര​വു​മാ​യാ​ണ് ഒ​ഴി​പ്പി​ക്ക​ലും നി​ർ​വീ​ര്യ​മാ​ക്ക​ലും ന​ട​ന്ന​ത്. ഇ​രു​നൂ​റു കി​ലോ​ഗ്രാ​മി​നും നാ​നൂ​റ് കി​ലോ​ഗ്രാ​മി​നു​മി​ട​യി​ൽ ഭാ​ര​മു​ള്ള ബോം​ബ് ഇം​ഗ്ലി​ഷ് നി​ർ​മി​ത​മാ​യി​രു​ന്നു.

ഒ​ഴി​പ്പി​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ്, റെ​യി​ൽ ഗ​താ​ഗ​ത​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ച്ചു. 400 കി​ലോ​ഗ്രാം ഭ​ഭാ​ര​മു​ള്ള ബോ​ബ് നി​ർ​വീ​ര്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ സോ​ൾ​സ്റ്റോ​ക്ക് മേ​ഖ​ല​യി​ൽ നി​ന്ന് അ​യ്യാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ ഒ​ഴി​പ്പി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ