റിയാദ്: ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യം മനസിലാക്കാനും രാജ്യത്തോടും സമൂഹത്തോടും ഉത്തരവാദിത്തമുള്ള പൗരബോധവുമുള്ള ഒരു സമൂഹത്തെ വളർത്താനും, ഇന്ത്യൻ ഭരണഘടന പ്രത്യേക പാഠ്യപദ്ധതിയാക്കി വിദ്യാർഥികളെ ഇന്ത്യൻ ഭരണഘടന പഠിപ്പിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് കേളി ഉമ്മുൽ ഹമാം നാലാമത് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ബത്ത ക്ലാസിക് ഹാളിൽ അഴീക്കോടൻ രാഘവൻ നഗറിൽ ചേർന്ന സമ്മേളനം ജിസാൻ പ്രവാസി സംഘം (ജല)മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനർ ഡോ. മുബാറക് സാനി ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് ഒ.പി. മുരളി താൽകാലിക അധ്യക്ഷനായിരുന്നു. കൃഷ്ണകുമാർ, ഒ.പി മുരളി, ജോബി (പ്രസീഡിയം) പി.പി. ഷാജു, പ്രതീപ് രാജ്, ചന്ദ്രചൂഡൻ (സ്റ്റിയറിംഗ്) ജോസൻ, ജ്യോതി പ്രകാശ്, അൻസാർ(മിനുട്ട്സ്) നൗഫൽ, ഷിഹാബുദ്ദീൻ (പ്രമേയം), ഡി. അനിൽ കുമാർ, ബിജു, പ്രശാന്ത് (ക്രഡൻഷ്യൽ) എന്നിവർ സബ് കമ്മിറ്റികളുടെ ചുമതലകൾ നിർവഹിച്ചു. രക്തസാക്ഷി പ്രമേയം ജെസിനും, അനുശോചന പ്രമേയം പ്രശാന്തും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി പ്രതീപ് രാജ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, പി.പി ഷാജു വരവു ചിലവും, കേളി പ്രസിഡന്റ് ദയാനന്ദൻ ഹരിപ്പാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചർച്ചയ്ക്ക് പ്രതീപ് രാജ്, പി.പി ഷാജു, കേളി സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ മറുപടി പറഞ്ഞു.
പുതിയ ഭാരവാഹികളായി ഒ.പി. മുരളി (പ്രസിഡന്റ്), പ്രതീപ് രാജ് (സെക്രട്ടറി), പി.പി ഷാജു (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.